HOME
DETAILS

ഇന്നേവരെ ഇന്ത്യയിലെത്തിയിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പല്‍; എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റ് വിഴിഞ്ഞത്തെത്തി 

  
September 13 2024 | 16:09 PM

Indias Largest Cargo Ship MSC Cloud Girardeau Arrives at Vizhinjam Port

തിരുവനന്തപുരം: ചരക്കുകപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. ഇന്നേവരെ ഇന്ത്യയിലെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ചരക്കുകപ്പലാണിത്. മലേഷ്യയില്‍ നിന്നെത്തിയ കപ്പല്‍ കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിങ്ങിന് ശേഷം തിരിച്ചുപോകും. ദക്ഷിണേഷ്യയില്‍ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലായ ക്ലോഡ് ഗിറാര്‍ഡെറ്റിന് 399.99 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയും 16.6 മീറ്റര്‍ ഉയരവും 24,116 കണ്ടെയ്‌നര്‍ ശേഷിയുമാണുള്ളത്. 

വലിയ തയ്യാറെടുപ്പുകളില്ലാതെ തന്നെ വലിയ കപ്പലുകള്‍ക്ക് സുഗമമായി വിഴിഞ്ഞത്ത് ബെര്‍ത്ത് ചെയ്യാന്‍ സാധിച്ചത് തുറമുറഖത്തിന്റെ പ്രാധാന്യം ഏറെ വര്‍ധിപ്പിച്ചു. ഇത്തരം വലിയ കപ്പലുകള്‍ അടുക്കാന്‍ മറ്റ് തുറമുഖങ്ങളില്‍ പ്രത്യേകം ഡ്രഡ്ജിങ് നടത്തി തുറമുഖത്തോട് ചേര്‍ന്ന ഭാഗത്തിന്റെ ആഴം കൂട്ടണം. എന്നാല്‍ 20 മീറ്ററോളം സ്വാഭാവിക ആഴമുള്ളതാണ് വിഴിഞ്ഞത്തിന്റെ മറ്റൊരു സവിശേഷത.

വിഴിഞ്ഞത് കണ്ടെയ്‌നറുകള്‍ ഇറക്കിയതിന് ശേഷം വെള്ളിയാഴ്ച രാത്രിതന്നെ കപ്പല്‍ പോര്‍ച്ചുഗലിലേക്ക് പോകും. ക്ലോഡ് ഗിറാര്‍ഡെറ്റിന് മുന്‍പ് വിഴിഞ്ഞത്ത് എത്തിയ വലിയ കപ്പല്‍ എം.എസ്.സി അന്നയാണ്. 19462 ടി.ഇ.യു ശേഷിയാണ് കപ്പലിനുണ്ടായിരുന്നത്.  

രാജ്യത്തെ ഏറ്റവും വലിയ മദര്‍ പോര്‍ട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമന്‍ കപ്പലുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. കൂടാതെ വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടല്‍ അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. നിലവില്‍ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കെ തന്നെ വമ്പന്‍ കപ്പലുകളെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

The MSC Cloud Girardeau, the largest cargo ship to ever reach India, has arrived at Vizhinjam Port. This massive vessel marks a significant milestone in India's shipping history, highlighting the country's growing trade and maritime capabilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  16 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  17 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  17 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  17 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  18 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  18 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  18 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  18 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  18 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  19 hours ago