സൂപ്പര്‍ ലീഗ് കേരള; ഇന്ന് മലബാര്‍ ഡെര്‍ബി ആരവത്തില്‍
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആരാധകക്കരുത്തിലും താരസമ്പത്തിലും തുല്യശക്തികളായ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മലബാര്‍ ഡെര്‍ബിയാണ് ഇന്ന് വൈകിട്ട് ഏഴിന് കാല്‍പന്തുകളിയുടെ ഹൃദയഭൂമിയായ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുക.
ഡെര്‍ബി പോരാട്ടത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമുകളുടെയും വന്‍ ആരാധക പ്രവാഹമുണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. എതിരാളികളെ നിഷ് പ്രഭമാക്കാന്‍ പ്രാപ്തമായ അസ്ത്രങ്ങളെല്ലാം ആവനാഴിയില്‍ നിറച്ചെത്തുന്ന ഇരു ടീമുകള്‍ക്കും മികച്ച ആരാധക പിന്തുണയാണുള്ളത്.
ആദ്യമത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പ രാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മലപ്പുറം. ടീം ക്യാപ്റ്റനും മലപ്പുറം കൊണ്ടോട്ടിക്കാരനുമായ മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക, കീപ്പര്‍ വി. മിഥുന്‍, ഫസലുറഹ്മാന്‍, റിസ്‌വാന്‍ അലി, അജയ്, ജാസിം തുടങ്ങിയ മലയാളി താരങ്ങളും, പെഡ്രോ മാന്‍ സി, ജോസബ ബെറ്റിയ, റുബന്‍ ഗാര്‍ഷ്യ, സെര്‍ജിയോ ബര്‍ബോസ, ഐറ്റോര്‍ അല്‍ദാലൂര്‍, അലക്‌സ് സാഞ്ചസ് തുടങ്ങിയ വിദേശ നിരയും മലപ്പുറത്തിന് കരുത്ത് പകരുന്നു. രാജ്യാന്തര ഫുട്ബാളില്‍ പേരുകേട്ട പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ ശിക്ഷണത്തിലിറങ്ങുന്ന താരങ്ങള്‍ സുന്ദരമായ ഫുട്‌ബോള്‍ കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ഫുട്ബാള്‍പ്രേമികള്‍.
ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനോട് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കാലിക്കറ്റ് എഫ്.സി ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. യൂറോപ്യന്‍ ഫുട്ബാളിന്റെ പരിചയസമ്പത്തുള്ള ഇയാന്‍ ആന്‍ഡ്രൂ ഗിലാന്റെ ശിക്ഷണത്തില്‍ പന്ത് തട്ടുന്ന കാലിക്കറ്റിന്റെ പോരാളികള്‍ക്ക് ഇന്നത്തെ മത്സരത്തില്‍ എങ്ങനെയും മലപ്പുറത്തെ പരാജയപ്പെടുത്തുക എന്നതായിരിക്കും ലക്ഷ്യം. കേരളത്തിന്റെ സന്തോഷ് ട്രോഫി നായകന്‍ ജിജോ ജോസഫിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമില്‍ വിശാല്‍, ഹക്കു, ഗനി, ബ്രിട്ടോ, അഷ്‌റഫ് തുടങ്ങിയ മലപ്പുറത്തുകാര്‍ക്കൊപ്പം വിദേശതാരങ്ങളും കരുത്തുപകരും.
ഹോം ടീമായ മലപ്പുറം എഫ്.സിയുടെ ആരാധക സംഘമായ 'അള്‍ട്രാസും' 'ബീക്കണ്‍സ് ബ്രിഗേഡ്' എന്ന പേരില്‍ അറിയപ്പെടുന്ന കാലിക്കറ്റ് എഫ്.സിയുടെ ആരാധകപ്പടയും മത്സരത്തിനായി വിപുലമായ ഒരുക്കങ്ങ ളാണ് നടത്തിയിട്ടുള്ളത്. ഇരു ടീമുകള്‍ക്കും വലിയ ആരാധകസംഘങ്ങളുള്ളതിനാല്‍ ഗാലറി നിറഞ്ഞൊഴുകുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്. മത്സരത്തിന്റെ തത്സമയസംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ല്‍ ലഭ്യമാണ്. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ കാണാം.
The Kerala Super League is set to witness a thrilling Malabar Derby today, as top teams clash in a highly anticipated match, showcasing the best of Kerala's football talent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."