HOME
DETAILS

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

  
Web Desk
September 16, 2024 | 5:51 AM

scooter-passenger-killed-in-hit-and-run-driver-charged-with-murder-kollam

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതി അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി പൊലിസ്. അജ്മലും കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടറും മദ്യപിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടിയും പൊലിസ് കസ്റ്റഡിയിലാണ്.

ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവറോട് പറഞ്ഞത് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറാണെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലിസ് ശേഖരിച്ചു.

മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് സ്‌കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയാണ് അജ്മല്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. കാറില്‍ അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീകുട്ടിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഗുരുതരമായി പരുക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുക്കാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  9 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  9 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  9 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  9 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  9 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  9 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  9 days ago