ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഈ വർഷം വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തതായി സഊദി സാംസ്‌കാരിക മന്ത്രി അമീർ ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ അഞ്ച് വരെയാണ് ഈ വര്‍ഷത്തെ പുസ്തകമേള. വിശിഷ്ടാതിഥിയായി ഖത്തറിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരമായ സാഹോദര്യ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങളും അപൂര്‍വ കൈയെഴുത്തു പ്രതികളുടെ ശേഖരവും അടങ്ങുന്ന പവലിയൻ മേള നഗരിയിൽ ഒരുങ്ങും. കുട്ടികള്‍ക്ക് പ്രത്യേകം ഏരിയയുണ്ടാവും. ഇവിടെ കുട്ടികള്‍ക്ക് വേണ്ടി വിവിധ ആക്ടിവിറ്റികളും ഖത്തർ ഒരുക്കും. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി സെമിനാറുകള്‍, സംവാദ പരിപാടികൾ, കവിയരങ്ങുകള്‍, ഖത്തറിലെ പോപ്പുലര്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയും റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."