HOME
DETAILS

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

  
September 16, 2024 | 4:48 PM

Nesto Groups new hypermarket at Mabela Bilad Mall

മസ്കത്ത് : നെസ്റ്റോ ഗ്രൂപ്പിന്റെ ഒമാനിലെ പതിനേഴാമത്തെയും ആഗോളതലത്തിൽ നൂറ്റി ഇരുപത്തി ഒന്പതാമത്തെയും റീറ്റെയ്ൽ സ്റ്റോർ മബേലയിൽ ബിലാദ് മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. മബേലയുടെ ഹൃദയഭാഗത്ത് അൽ സലാം സ്ട്രീറ്റിൽ ബിലാദ് മാൾ നെസ്റ്റോ ഈ മാസം പതിനെട്ടിന് ഉച്ചക്ക് 12 മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

215 ,000 സ്‌കോയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നാൽപ്പത് ചെക് ഔട്ട് കൗണ്ടറുകൾ ഉണ്ടാകും. സമ്പന്നമായ ഇന്റീരിയറും ഉപഭോഗതാക്കൾക്ക് സൗകര്യപ്രദമായ സ്റ്റോർ ലേ ഔട്ടും  മറ്റൊരു പ്രത്യേകതയാണ്. വ്യത്യസ്തമായ ഡിസൈനിലുള്ള  ഹോം ഫർണീച്ചറുകൾ ക്കും ഡെക്കറേഷൻ സാധനങ്ങൾക്കുമായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. 750 ലധികം കസ്റ്റമർ പാർക്കിങ് ആണ് ബിലാദ് മാൾ നെസ്‌റ്റോക്ക് ഉള്ളത്. ഫൺ ടുഡേ എന്നപേരിൽ കുട്ടികൾക്കുള്ള കളിസ്ഥലം ബിലാദ് മാൾ നെസ്‌റ്റോയുടെ ഭാഗമായി ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രവർത്തനം തുടങ്ങും കൂടാതെ  വെജിറ്റേറിയൻ , നോൺ വെജിറ്റേറിയൻ റസ്റ്റോറന്റുകൾ, ഇവെന്റുകൾക്കും കൂടിച്ചരലുകൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള മൾട്ടി പർപ്പസ് ഹാൾ എന്നിവയും ബിലാദ് മാൾ നെസ്‌റ്റോയുടെ ഭാഗമായി ഒരുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കും.

ഹൈപ്പർ മാർക്കറ്റ് കൂടാതെ വ്യത്യസ്ത ഉഇപ്പന്നങ്ങൾ ലഭിക്കുന്ന മറ്റു ഷോപ്പുകളും ബിലാദ് മാളിൽ പ്രവർത്തിക്കും.  നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഒമാനിൽ സാന്നിധ്യം വര്ധിപ്പിക്കുകയാണെന്നും,  ഒമാനി കമ്യൂണിറ്റിയെ സേവിക്കുന്നതിനായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പുതിയ പ്രൊജെക്ടുകൾ കൂടെ ഒമാനിൽ തുറക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഹാരിസ് പാലൊള്ളത്തിൽ (റീജണൽ ഡയറക്ടർ ), മുജീബ് വി ടി കെ  (റീജണൽ ഡയറക്ടർ ), ഹമീദ് അൽ വഹൈബി ( എച് ആർ ഡയറക്ടർ ), മുസവ്വിർ മുസ്തഫ (ഗ്രൂപ്പ് കൊമേർഷ്യൽ ഹെഡ് ), ഷഹൽ ഷൗക്കത്ത് (എച് ആർ കൺട്രി ഹെഡ് ), മസ്കരി (എച് ആർ ഓപ്പറേഷൻ മാനേജർ ), ഷാജി അബ്ദുല്ല (റീജണൽ ഓപ്പറേഷൻ മാനേജർ ), ഷംസുദ്ധീൻ (റീജണൽ ഓപ്പറേഷൻ മാനേജർ ), നൗഷാദ് കെ വി (ബൈയിങ് ഹെഡ്, എഫ് എം സി ജി ),  സമീർ അബ്ദുൽ സലാം (ഫൈനാൻസ് മാനേജർ ), ഹാരിസ് എച് എച് (റീജണൽ മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  a day ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  a day ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  a day ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  a day ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  a day ago
No Image

മിന്നു മണി ഡൽഹിയിൽ; അവസാന റൗണ്ടിൽ മലയാളി താരത്തെ സ്വന്തമാക്കി ക്യാപ്പിറ്റൽസ്

Cricket
  •  a day ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  a day ago