HOME
DETAILS

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

ADVERTISEMENT
  
Web Desk
September 16 2024 | 17:09 PM

Indore Municipal Corporation Granted Ownership of 67 Acres of Waqf Land by Court

 

ന്യൂഡല്‍ഹി: രാജ്യത്തെ വഖ്ഫ് ബോര്‍ഡുകളുടെ അധികാരം അപ്രസക്തമാക്കുന്ന വിധത്തിലുള്ള വിവാദ വഖ്ഫ് നിയമഭേദഗതി ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ, വഖ്ഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 6.7 ഏക്കര്‍ ഭൂമി മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുത്ത് മഹാരാഷ്ട്ര കോടതി.

മധ്യപ്രദേശില്‍ വഖ്ഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 6.7 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമാണ് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന് അനുവദിച്ച് ഇന്‍ഡോര്‍ കോടതി ഉത്തരവിട്ടത്. ഇന്‍ഡോര്‍ നഗരത്തിന്റെ മധ്യഭാഗത്ത് ലാല്‍ബാഗിന് സമീപത്തെ കര്‍ബല ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിലാണ്, വഖ്ഫ് ബോര്‍ഡിന്റെയും മുസ്്ലിം സംഘടനകളുടെയും എതിര്‍പ്പ് മറികടന്ന് കോടതി വിധി പറഞ്ഞത്. വഖ്ഫ് ഭൂമിയുടെ യഥാർഥ ഉടമ മുനിസിപ്പാലിറ്റിയാണെന്ന് ജഡ്ജി നര്‍സിങ് ബാഗേല്‍ വിധിച്ചു.

മതപരമായ ആവശ്യങ്ങള്‍ക്കായി 150 വര്‍ഷം മുമ്പ് ഇന്‍ഡോറിലെ ഭരണാധികാരികള്‍ വഖ്ഫ് ബോര്‍ഡിന് വിട്ടുകൊടുത്ത സ്ഥലമാണിതെന്നാണ് മുസ്്ലിംകളുടെ വാദം. 1984 ജനുവരി 29ന് ഇത് വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്ത കാര്യവും മുസ്്ലിംകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി തള്ളുകയായിരുന്നു.

കേസില്‍ 2019ല്‍ കീഴ്‌ക്കോടതി വഖ്ഫ് ബോര്‍ഡിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് ബി.ജെ.പി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പാലിറ്റി നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

The Indore Municipal Corporation has been granted ownership of 6.7 acres of Waqf land by the Indore court, overturning previous rulings favoring the Waqf Board. The land, located near Lalbagh in Indore, was originally allocated to the Waqf Board for religious purposes 150 years ago. The court's decision comes amid ongoing controversy surrounding the Waqf Amendment Bill.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  11 days ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  11 days ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  11 days ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  11 days ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  11 days ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  11 days ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  11 days ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  11 days ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  11 days ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  11 days ago