ആലപ്പുഴ ജില്ലയില്‍ ഹൈസ്‌കൂളിലും, അങ്കണവാടികളിലും ജോലിയൊഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
ഹൈസ്‌കൂളില്‍ അവസരം
ആലപ്പുഴ: അര്‍ത്തുങ്കല്‍ ഗവ. റീജിയിണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് ഓട്ടം, ലോങ്ങ് ജമ്പ് ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി കായിക പരിശീലകനെ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലാത്ത പക്ഷം സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചിനോ അപേക്ഷ നല്‍കാം. സ്‌കൂള്‍ പ്രവൃത്തി സമത്തിന് ശേഷവും അവധി ദിവസങ്ങളിലും കായിക പരിശീലനത്തിനുളള സമയം കണ്ടെത്തി പരിശീലനം നല്‍കണം.
യോഗ്യതയുള്ളവര്‍ 18ന് രാവിലെ 11 മണിക്ക് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍ നാലാം നില, ബോട്ട് ജെട്ടിക്ക് സമീപമുളള ആഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
അങ്കണവാടികളില്‍ ഒഴിവ്
ആലപ്പുഴ: വനിത ശിശു വികസന വകുപ്പ്, മുതുകുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ളതും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18 നും 46 നുംഇടയില്‍ പ്രായമുളള (പട്ടിക ജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് പ്രായ പരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കുന്നതാണ്) അര്‍ഹരായ വനിതകള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കാം. അപേക്ഷ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം അഞ്ച്മണി വരെ സ്വീകരിക്കും.
അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള മുതുകുളം ശിശുവികസന പദ്ധതി ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 9188959692
Vacancies in high schools and Anganwadis in Alappuzha district Apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."