HOME
DETAILS

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

  
Web Desk
September 17, 2024 | 4:27 PM

Eight people died in Lebanon when pagers exploded at different places About 3000 people were injured

ബെയ്‌റൂത്ത്: ലബനാനില്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് വിവിധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡോക്ടര്‍മാരും സാധാരണക്കാരും, ഹിസ്ബുല്ല പോരാളികള്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഒരേസമയം ആയിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ ഭീഷണിയായാണ് കാണുന്നതെന്ന് ഹിസ്ബുല്ല ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ ലബനാനിലെ ഇറാന്‍ അംബാസഡര്‍ മൊജ്തബ അമാനിക്കും പരുക്കേറ്റതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ ഹിസ്ബുല്ല എത്തിച്ച ഏറ്റവും പുതിയ മോഡല്‍ പേജറുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു. സംഭവത്തോട് ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല. 

ബെയ്‌റൂത്തിന്റെ കിഴക്കന്‍ മേഖലകള്‍, തെക്കന്‍ ലബനാന്‍ എന്നിവിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാലിനും മുഖത്തും കണ്ണിനും പരുക്കേറ്റ നിലയിലാണ് ആളുകളെ ആശുപത്രിയിലെത്തിക്കുന്നത്. തെക്കന്‍ ലബനാനിലെ നബാതിയ പബ്ലിക് ആശുപത്രിയിലാണ് നിരവധി പേരെ പ്രവേശിപ്പിച്ചത്.

വൈകിട്ട് 3.45 നാണ് പേജര്‍ പൊട്ടിത്തെറിച്ച സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക ടെലിവിഷനുകള്‍ പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളില്‍ ആളുകളെ കൈയിലും പോക്കറ്റിലുമുള്ള പേജറുകള്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ച് ശശി തരൂർ; കോൺഗ്രസ് എംപിയുടെ നിലപാട് യുഡിഎഫിന് പ്രഹരം

Kerala
  •  3 days ago
No Image

ദുബൈ സന്ദർശിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ; നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴ 

uae
  •  3 days ago
No Image

പാലക്കാടിന് പുറമെ തൃപ്പൂണിത്തറയിലും മികവ് കാട്ടി ബിജെപി; വര്‍ഗീയതക്കെതിരെ ഒന്നിക്കുമോ ഇന്‍ഡ്യ; മുന്നണി ചര്‍ച്ചകളും സജീവം

Kerala
  •  3 days ago
No Image

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

National
  •  3 days ago
No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച അനധികൃത കുടിയേറ്റക്കാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  3 days ago
No Image

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

oman
  •  3 days ago
No Image

റീകൗണ്ടിങ്ങിൽ അട്ടിമറി വിജയം; സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മിന്നും ജയം

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  3 days ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  4 days ago