HOME
DETAILS

വേദക്കാരുടെ സ്ഥിരീകരണം (സത്യദൂതർ: ഭാഗം 14)

  
Web Desk
September 18 2024 | 05:09 AM

Prophet-Muhammads-Finality-and-Unique-Features-Highlighted-in-Satyadootar-Series

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വലില്‍ 'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ പതിനാലാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും https://www.youtube.com/watch?v=W-pHGs2w6Xc ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും  പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.

 

വേദക്കാരുടെ സ്ഥിരീകരണം

ബൈബിൾ പഴയ-പുതിയ നിയമങ്ങളിൽ മുഹമ്മദ് നബി(സ)യെ കുറിച്ച് സൂചനകളുള്ളത് നാം വിചാരപ്പെട്ടു. പ്രവാചകരുടെ കാലത്ത് തൗറാത്തിലും ഇഞ്ജീലിലും ഇത്ര മാറ്റങ്ങൾ വന്നിട്ടുണ്ടാകില്ലല്ലോ. അതിനാൽ തന്നെ മുൻ വേദങ്ങളിൽ ജ്ഞാനം ഉള്ളവർ മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാണെന്ന് മനസ്സിലാക്കിയിരുന്നു. പ്രതീക്ഷിക്കപ്പെട്ട പ്രവാചകൻ തങ്ങൾക്കിടയിൽ പെട്ടവനായില്ല എന്നതായിരുന്നല്ലോ യഹൂദ ക്രിസ്ത്യരുടെ തിരസ്കരണ ന്യായം. വേദക്കാർക്ക് അവരുടെ സന്താനങ്ങളെ അറിയും പോലെ അന്ത്യപ്രവാചകനെയും അറിയും എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നുമുണ്ട് (സൂറത്തുൽ ബഖറ: 146). അതുകൊണ്ടാണ് വേദം പഠിച്ചവർ അന്ത്യദൂതരെ തിരിച്ചറിഞ്ഞത്. അതിലെ ചില പ്രധാനികളെ പരിചയപ്പെടാം.

ബഹീറ

എട്ടോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണ് മുഹമ്മദ്‌ നബി(സ) പിതൃവ്യൻ അബൂതാലിബിനൊപ്പം ആദ്യമായി സിറിയയിലേക്കുള്ള കച്ചവട യാത്രയിൽ പങ്കെടുക്കുന്നത്. യാത്ര മധ്യേ ബുസറ എന്ന സ്ഥലത്തെത്തിയപ്പോൾ ബഹീറ എന്ന ക്രിസ്ത്യൻ പണ്ഡിതനെ ആ കച്ചവട സംഘം കാണുന്നുണ്ട്. സർജിയസ്സ് എന്നാണ് ക്രൈസ്തവ രേഖകളിൽ ബഹീറയുടെ നാമം. ഏതാകട്ടെ, ബഹീറ ആ കച്ചവട സംഘത്തെ തന്റെ ആശ്രമത്തിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ചു. അപ്പോഴാണ് ബാലനായ മുഹമ്മദ് നബിയെ അദ്ദേഹം ശ്രദ്ധിക്കുന്നത്. യാത്രയിൽ മേഘം തണലിട്ടു കൊടുക്കുന്നതും തോളിലെ അന്ത്യ പ്രവാചകത്വത്തിന്റെ മുദ്രയും നിരീക്ഷിച്ച അദ്ദേഹം തങ്ങളുടെ ഗ്രന്ഥങ്ങളിൽ പ്രവചിക്കപ്പെട്ട ഭാവി പ്രവാചകൻ ഇതാണെന്ന് തീർച്ചപ്പെടുത്തി.  ഈ കുഞ്ഞിനെ ജൂതന്മാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കണമെന്ന് പിതൃവ്യന് തൽക്ഷണം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് ഉൾക്കൊണ്ടതിനാലാകാം 25 ആം വയസ്സിൽ ഖദീജ ബീവിയുടെ യാത്രാ സംഘത്തിന്റെ കൂടെ പോകും വരെ  അബു താലിബ് എന്നവർ മുഹമ്മദ് നബിയെ കച്ചവട യാത്രകൾക്ക് അയക്കാതിരുന്നത്. 

നെസ്തോർ

സമ്പന്നയും വിധവയുമായ കച്ചവടക്കാരിയായിരുന്നു ഖദീജ ബീവി. സിറിയയിലേക്കുള്ള തന്റെ കച്ചവട സംഘത്തെ നയിക്കാൻ അവർ മുഹമ്മദ് നബിയെ തിരഞ്ഞെടുത്തു. ആ തിരഞ്ഞെടുപ്പിന്റെ പിന്നിൽ ചില പൊരുളുകൾ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. കാരണം പ്രവാചകരെ നിരീക്ഷിച്ച് വിവരം നൽകാൻ മൈസറത്ത് എന്ന ആൺ അടിമയെ കൂടെ അയക്കുന്നുണ്ട് ഖദീജ. യാത്രാമധ്യേ നെസ്തോർ എന്ന വേദപണ്ഡിതനെ പ്രവാചകരും സംഘവും കണ്ടുമുട്ടുന്നുണ്ട്. മേഘം തണൽ ഇട്ടു കൊടുക്കുന്നതും അന്ത്യപ്രവാചകത്തിന്റെ തോളിലെ മുദ്രയും അദ്ദേഹം നിരീക്ഷിച്ചു കാണണം. ഏതായാലും തിരിച്ചുവന്ന മൈസറത് യജമാനയോട് ഇതെല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ഭാവിയിൽ പ്രവാചകരാകാൻ സാധ്യതയുള്ള വ്യക്തിത്വമാണ് മക്കയിലെ അറിയപ്പെട്ട സത്യസന്ധനായ മുഹമ്മദ് എന്ന് മഹതി തിരിച്ചറിഞ്ഞിരിക്കണം. അതല്ലാതെ, വിവാഹത്തിന് മുതിരാൻ യാതൊരു ന്യായവും കാണുന്നില്ല.

വറഖത്തു ബ്നു നൗഫൽ 

15 വർഷം കൂടി കഴിയുമ്പോഴാണ് പുണ്യ നബിക്ക് ആദ്യത്തെ വഹ് യ് ലഭിക്കുന്നത്. പ്രഥമപഞ്ചസൂക്തം അവതീർണമായ ആ സമയം പുണ്യ നബി(സ) വല്ലാതെ ഭയന്നു പനിച്ചു വിറച്ചിരുന്നു. പുതപ്പിട്ടു മൂടുവാൻ അഭ്യർത്ഥിച്ചുകൊണ്ട് പ്രിയ പത്നി ഖദീജ(റ)യുടെ അടുത്തേക്ക് വന്നു. മഹതി പുണ്യ നബിയെ ആശ്വസിപ്പിച്ചു. പനി വന്നാൽ മരുന്ന് നൽകേണ്ടതിനു പകരം തന്റെ ബന്ധുകൂടിയായ വറഖത് ബിൻ നൗഫലിന്റെ അടുത്ത് കൊണ്ടുപോകാനാണ് ഖദീജ ബീവി തുനിഞ്ഞത്. കാരണം അവർ പ്രതീക്ഷിക്കുകയായിരുന്നു പുണ്യ നബിക്ക് അല്ലാഹു ദൗത്യം ഏൽപ്പിക്കുന്ന ഈ നാളിനായി. 

മക്കക്കാരുടെ ബഹുദൈവാരാധന തെറ്റാണെന്ന് മനസ്സിലായ ഖുറൈശി ആയിരുന്നു വറഖത്ത് ബ്നു നൗഫൽ. ഇബ്രാഹിം നബിയുടെ യഥാർത്ഥ പാത പിന്തുടരുന്ന ഹുനഫാക്കളിൽ പെട്ടവരാണെന്നും ഏകദൈവ വിശ്വാസം അന്വേഷിച്ച് ക്രൈസ്തവതയിൽ അഭയം പ്രാപിച്ചവരാണെന്നും അഭിപ്രായമുണ്ട്. ഏതായാലും തന്റെ സത്യാന്വേഷണ സപര്യ മൂലം മുൻ വേദങ്ങളിൽ അവഗാഹം ഉണ്ടായിരുന്നു. അതുകൊണ്ട് പുണ്യ നബിക്കുണ്ടായ അനുഭവം കേട്ടപ്പോൾ തന്നെ വറഖത് ബിൻ നൗഫലിന് കാര്യം മനസ്സിലായി. മൂസ നബി അടക്കമുള്ള മുൻകാല പ്രവാചകർക്ക് ദിവ്യസന്ദേശവുമായി വരാറുള്ള മാലാഖയാണ് പുണ്യ നബിയെയും സമീപിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഭാവിയിൽ അല്ലാഹു പ്രവാചകത്വം ഏൽപ്പിക്കും എന്നു മനസ്സിലാക്കി അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു, ‘ഭാവിയിൽ മക്കക്കാർ താങ്കളെ പുറത്താക്കും, പ്രസ്തുത സമയത്ത് ഞാൻ എങ്ങാനും ജീവിച്ചിരിക്കും എങ്കിൽ താങ്കളെ പിന്തുണയ്ക്കുമായിരുന്നു’. എന്നാൽ  അധികം വൈകാതെ വറഖ മരണപ്പെടുകയാണുണ്ടായത്.

സൽമാനുൽ ഫാരിസി (റ)

സത്യാന്വേഷണ യാത്രയുടെ പര്യായപദമാണ് സൽമാനുൽ ഫാരിസി. ഒരു പാഴ്സി സന്യാസിയുടെ മകനായി ഇന്നത്തെ ഇറാനിലെ ഇസ്ഫഹാനിനടുത്തായിരുന്നു തന്റെ ജനനം. തീ ആരാധകനായ പിതാവിന്റെ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം ഏകദൈവ വിശ്വാസത്തെ അന്വേഷിച്ചു യാത്ര പുറപ്പെട്ടു. അങ്ങനെ സിറിയയിലെത്തിയശേഷം ചില ക്രൈസ്തവ പുരോഹിതരുടെ കൂടെ വർഷങ്ങളോളം ചിലവഴിക്കുന്നുണ്ട്. ഒരാൾ മരിക്കുമ്പോൾ മറ്റൊരാളിലേക്ക് വഴി കാണിച്ചുകൊടുത്തു കൊണ്ടിരുന്നു. അങ്ങനെ അവസാനം എത്തിപ്പെട്ട ക്രിസ്ത്യൻ പുരോഹിതനിൽ നിന്നുമാണ് അറേബ്യയിൽ ഉദയം ചെയ്യാൻ പോകുന്ന അന്ത്യപ്രവാചകനെ കുറിച്ച് മനസ്സിലാക്കുന്നത്. നിലവിലെ ക്രിസ്തുമതം വ്യതിചലിച്ചെന്നും ഇബ്രാഹിം പ്രവാചകന്റെ യഥാർത്ഥ പാത അദ്ദേഹം പുനസ്ഥാപിക്കും എന്നും പ്രസ്തുത ക്രിസ്ത്യൻ പുരോഹിതൻ സൽമാൻ ഫാരിസിയെ(റ) ഉണർത്തി. അങ്ങനെ അറേബ്യയിലെ പ്രവാചകനെ അന്വേഷിച്ച് മദീനയിലേക്ക് യാത്ര തിരിച്ചു. മദീനയിലേക്ക് വഴി കാണിച്ച യാത്ര സംഘം സൽമാനെ മദീനയിലെ ഒരു ജൂതന് അടിമയാക്കി വിറ്റു. 

മദീനയിൽ എത്തിയ സൽമാൻ (റ) പ്രവാചകരെ കണ്ടു. ക്രൈസ്തവ പുരോഹിതരുമായുള്ള സഹവാസത്തിലൂടെ താൻ മനസ്സിലാക്കിയ അടയാളങ്ങൾ മുഹമ്മദ് നബി(സ)യിൽ ഉണ്ടോ എന്നു പരീക്ഷിക്കാൻ അടിമയായ സൽമാൻ തുനിഞ്ഞു. ആദ്യം പ്രവാചകർക്ക് സ്വദഖയാണെന്നു പറഞ്ഞ് ഈത്തപ്പഴം നൽകി, നബി അത് മുഴുവൻ അനുയായികൾക്ക് വീതിച്ചു കൊടുത്തു. രണ്ടാമത്, ഹദിയ ആണെന്ന് പറഞ്ഞ് നൽകിയതിൽ നിന്നും അല്പം കഴിക്കുകയും ബാക്കിയുള്ളത് അനുയായികൾക്ക് വീതിക്കുകയും ചെയ്തു. പ്രവാചകർ സ്വദഖ സ്വീകരിക്കില്ലെന്നും ഹദിയ സ്വീകരിക്കുമെന്നുമുള്ള അടയാളങ്ങൾ അതോടെ ശരിയായി. ഇനി തോളിലെ അന്ത്യപ്രവാചകത്തിന്റെ മുദ്ര കാണണം. ഒരു സന്ദർഭത്തിൽ അതുകൂടി കണ്ടു ബോധ്യപ്പെട്ടതോടെ സൽമനുൽ ഫാരിസി ഇസ്‌ലാം സ്വീകരിച്ചു. മുൻ വേദങ്ങളിൽ അന്ത്യപ്രവാചകരെ കുറിച്ച് സൂചനകൾ ഇല്ലായിരുന്നുവെങ്കിൽ അവിടത്തെ അടയാളങ്ങൾ മനസ്സിലാക്കി സൽമാൻ സത്യം കണ്ടെത്തുമായിരുന്നില്ലല്ലോ. 


ഹിറക്കിൽ

ബൈസന്റൈൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി ഹിറാക്കിൽ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള മുഹമ്മദ് നബിയുടെ കത്തു ലഭിച്ചപ്പോൾ വിവരമന്വേഷിക്കാൻ തുനിഞ്ഞത് മുൻപ് നാം വിശദീകരിച്ചതാണ്. കച്ചവടത്തിന് വന്ന അബൂസുഫിയാനോട് നബിയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഹിറാക്കിൽ ചില പ്രവചനങ്ങൾ നടത്തുന്നുണ്ട്. തന്റെ അധികാരത്തിന് കീഴിലുള്ള സ്ഥലം മുഴുവൻ നാളെ പ്രവാചകാനുയായികൾ കീഴടക്കും എന്നുവരെ അതിലുണ്ട്. ഹിറാക്കിളിന്റെ സംസാരം കേട്ട് രാജകൊട്ടാരത്തിൽ സന്നിഹിതരായവരൊക്കെ പൊട്ടിക്കരയുന്നുണ്ട്.  മുൻ വേദങ്ങളിൽ അന്ത്യപ്രവാചകനെ കുറിച്ച് സൂചനകൾ ഇല്ലായിരുന്നുവെങ്കിൽ ഇതെങ്ങനെ സാധ്യമാകും?

 

വീഡിയോ കാണാം: 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago