HOME
DETAILS

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

  
September 18, 2024 | 12:02 PM

Can do business anywhere in the country with a single registration Saudi Arabia with a big announcement

റിയാദ്:രാജ്യത്തെ വ്യാപാര മേഖലയെ അടിമുടി മാറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന വമ്പൻ പ്രഖ്യാപനവുമായി  സഊദി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികൾക്കും വ്യവസായികൾക്കും സഊദി അറേബ്യയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സി.ആർ) മതിയെന്നാണ് സഊദിയുടെ പുതിയ പ്രഖ്യാപനം. നിലവിൽ ഓരോ പ്രവിശ്യയ്ക്കും ഓരോ ലൈസൻസ് വേണമെന്നായിരുന്നു നിയമം. വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കാൻസൽ ചെയ്യാനോ അല്ലെങ്കിൽ ഉടമസ്‌ഥാവകാശം മാറ്റാനോ ഉടമകൾക്ക് അഞ്ച് വർഷത്തെ സാവകാശം മന്ത്രാലയം നൽക്കുന്നു.

സഊദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്ഥാപനങ്ങൾ തുറക്കണമെങ്കിൽ വാണിജ്യമന്ത്രാലയത്തിൽ നിന്ന് പ്രത്യേക റജിസ്ട്രേഷൻ ആവശ്യമായിരുന്നു. ഇതുകാരണം ഒരേ പേരിലുള്ള സ്ഥാപനത്തിന് വിവിധ കൊമേഴ്സ്യൽ റജിസ്ട്രേഷനുകൾ എടുക്കേണ്ടതുണ്ടായിരുന്നു. ഇനി മുതൽ ലഭിക്കുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ സഊദി അറേബ്യ എന്ന് മാത്രമേ രേഖപ്പെടുത്തു. നഗരങ്ങളുടെയോ പ്രവിശ്യകളുടെയോ പേരുകൾ ഉണ്ടാവില്ല. നിലവിലെ മാർ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിലനിർത്തി, മറ്റു ബ്രാഞ്ച് റജിസ്ട്രേഷനുകൾ കാൻസൽ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

പ്രത്യേക ബിസിനസിന് പ്രത്യേക റജിസ്ട്രേഷൻ എന്ന നിബന്ധനയും പിൻവലിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് വർഷം വരെ പണം നൽകി പുതുക്കാവുന്ന കൊമേഴ്സ്യൽ റജിസ്ട്രേഷനാണ് ഉണ്ടായിരുന്നത്. പുതിയ കൊമേഴ്സ്യൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് പ്രത്യേക കാലാവധി ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പകരം എല്ലാ വർഷവും വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ മാത്രം മതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജ്, പിരിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശം, സി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം 

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago