HOME
DETAILS

ലുലു ഗ്രൂപ്പിന്റെ 31 മത് ഹൈപ്പർമാർക്കറ്റ് ഒമാനിലെ മുദൈബിയിലെ സമദ് അൽ ഷാനിൽ തുറന്നു

  
September 19 2024 | 10:09 AM

Lulu Group Opens 31st Hypermarket in Omans Mudhaibi

മസ്കറ്റ് : ഒമാനിലെ മുദൈബിയിലെ സമദ് അൽ ഷാനിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. മുദൈബി വാലി ശൈഖ് സഊദ് ബിൻ മുഹമ്മദ് ബിൻ സഊദ് അൽ ഹിനായിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘാടനം. രാജ്യത്തെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫ് അലി , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ  സന്നിഹിതരായിരുന്നു.

40,000 ചതുരശ്രയടി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മുദൈബി ഹൈപ്പർമാർക്കറ്റ് രാജ്യത്തെ ലുലുവിന്റെ 31ാം സ്‌റ്റോറാണ്. ഗ്രോസറി, ഫ്രഷ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്‌സ് അടക്കം വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത ശ്രേണികളിലുള്ള ഉത്പന്നങ്ങൾ ലഭ്യമാണ്. വിശാലമായ സംവിധാനവും ആധുനിക രൂപകൽപ്പനയും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം നൽകുന്നു. നിരവധി ചെക്കൗട്ട് കൗണ്ടറുകളും മതിയായ പാർക്കിംഗ് സ്ഥലവുമുണ്ട്.

ഒമാനി ജനതയെ സേവിച്ച് പ്രാദേശിക സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുന്നതിലെ കമ്പനിയുടെ പ്രതിബദ്ധത യൂസുഫ് അലി ഊന്നിപ്പറഞ്ഞു. ഒമാനി സർക്കാറിന്റെയും സുന്ദരമായ ഈ രാജ്യത്തെ ജനങ്ങളുടെയും തുടർച്ചയായ പിന്തുണക്ക് അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഒമാനി സമൂഹവുമായി ശക്തമായ പങ്കാളിത്തം പുഷ്‌കലമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സംഭാവന ചെയ്യാൻ പ്രതിജ്ഞാബദ്ധമാണ്. അൽ മുദൈബിയിലേക്ക് കൂടി തങ്ങൾ പ്രവർത്തനം വ്യാപിപ്പിച്ചത് ഈ പ്രതിബദ്ധതയുടെ തെളിവാണെന്നും യൂസഫലി കൂട്ടിച്ചേർത്തു. 

പുതിയ വിപണികളിലേക്ക് എത്തുകയെന്ന തന്ത്രപ്രധാന സമീപനത്തിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും ലക്ഷ്യമാണ്. പ്രദേശത്തെ ജനങ്ങളുടെ ഇഷ്ടകേന്ദ്രമായി ലുലു ഹൈപ്പർമാർക്കറ്റ് മാറുമെന്നാണ് പ്രതീക്ഷ. മിതമായ വിലയിൽ ഗുണമേന്മയുള്ള വിവിധതരം ഉത്പന്നങ്ങൾ മികച്ച ഉപഭോക്തൃ സേവനത്തോടെ നൽകുന്ന ഇടമാണ് ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഒമാൻ ഡയറക്ടർ ആനന്ദ് എ വി, റീജ്യനൽ ഡയറക്ടർ ശബീർ കെ എ, മറ്റ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

Lulu Group Opens 31st Hypermarket in Oman’s Mudhaibi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago