HOME
DETAILS

മോട്ടോർ വാഹന വകുപ്പ്: വയർലസ് ഫയലിൽ; ഹൈടെക് മോഹം പൊലിഞ്ഞു

  
ബാസിത് ഹസൻ
September 20 2024 | 02:09 AM

Motor Vehicles Department Wireless Initiative Stalled

 

തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വയർലസ് കമ്യൂണിക്കേഷൻ സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം ശീതീകരണാവസ്ഥയിൽ. ഇതിന്റെ ഭാഗമായി പൊലിസിനും എക്‌സൈസിനും സമാനമായി വിവിധ തസ്തികകൾക്ക് കോഡ് നെയിമും കോൾ സൈനും അനുവദിച്ച് 2022 ജൂൺ 20 ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർനടപടികൾക്കായി 99.98 ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. പരീക്ഷണാർത്ഥം ഏതാനും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് വയർലസ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. 

എക്‌സൈസ് വകുപ്പിന്റെ വയർലസ് ടവർ പങ്കുവെക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. പദ്ധതി നടപ്പായാൽ എൻഫോഴ്‌സ്‌മെന്റ് ജോലികൾ കാര്യക്ഷമമാക്കാമെന്നായിരുന്നു വിലയിരുത്തൽ. എൻഫോഴ്‌സ്‌മെന്റ് ജോലികൾ കാര്യക്ഷമമായി നിർവഹിക്കാൻ വയർലസ് സംവിധാനത്തിന്റെ ആവശ്യകത ചുണ്ടിക്കാട്ടി 2020 ൽ മോട്ടോർ വാഹന വകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു.

ഇതോടൊപ്പം മോട്ടോർ വാഹന വകുപ്പിൽ വാഹനങ്ങളുടെ അഭാവം മൂലവും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ താളംതെറ്റുകയാണ്. 15 വർഷമായതിനെത്തുടർന്ന് രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ കൂട്ടത്തോടെ കട്ടപ്പുറത്തായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആറ് മാസത്തിനിടെ മാത്രം ആർ.സി കാലാവധി കഴിഞ്ഞ 50 ഓളം വാഹനങ്ങളാണ് നിരത്തൊഴിഞ്ഞത്. മൊത്തം 72 വാഹനങ്ങളാണ് കട്ടപ്പുറത്തായത്. പരിശോധന നിലച്ചതോടെ പിഴയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട ഭീമമായ തുക നഷ്ടപ്പെടുകയാണെന്ന് കാണിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും തീരുമാനമുണ്ടായിട്ടില്ല. രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കണമെന്ന് ടി.സി കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഉദ്യോഗസ്ഥർ ശരാശരി 1 ലക്ഷം രൂപയുടെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു എന്ന് കണക്കാക്കിയാൽ പോലും ഒരു സബ് ആർ.ടി ഓഫിസിൽ ഏറ്റവും കുറഞ്ഞത് 5 ലക്ഷം രൂപ കോംപൗണ്ടിങ് ഫീസ് ഇനത്തിൽ ഓരോ മാസവും സർക്കാരിലേക്ക് വരുമാനമായി ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെടുകയാണ്. റവന്യു ഏണിങ് ഡിപ്പാർട്ട്‌മെന്റായ മോട്ടോർ വാഹന വകുപ്പിന് വാഹനം വാങ്ങാൻ ചെലവഴിക്കേണ്ടിവരുന്ന തുക രണ്ടോ മൂന്നോ മാസം ലഭിക്കുന്ന പിഴത്തുകയിൽ നിന്നു തന്നെ സർക്കാരിന് തിരികെ ലഭിക്കുന്നതാണ്. തുടർന്ന് ലഭിക്കുന്ന പിഴത്തുക മുഴുവൻ ലാഭമാണ്. വാഹനം നൽകാത്തതുമൂലം സർക്കാർ ഖജനാവിലേക്ക് ഈയിനത്തിൽ ലഭിക്കേണ്ട പണം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ടാക്‌സേഷൻ പ്രവർത്തനങ്ങളും യഥാസമയം നടത്താനാവുന്നില്ല.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago