തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
2024-25 അധ്യായന വര്‍ഷത്തില്‍ 8,9,10/പ്ലസ് വണ്‍/ ഡിഗ്രി/ എം.എ/ പിജി/ബി.എഡ്, പ്രൊഫഷണല്‍ പിജി കോഴ്‌സുകള്‍/ പോളിടെക്‌നിക് ഡിപ്ലോമ/ ടി.ടി.സി/ ബി.ബി.എ/ ഡിപ്ലോമ ഇന്‍ നഴ്‌സിങ്/ പാരാമെഡിക്കല്‍ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പിജിഡിസിഎ/ എഞ്ചിനീയറിങ് (ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍/ വെറ്ററിനറി/ ഹോമിയോ/ ബി.ഫാം/ ആയൂര്‍വേദം/
എല്‍.എല്‍.ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി.ബി.എം/ ഫിഷറീസ്/ ബിസിഎ/ ബി.എല്‍.ഐ.എസ്.സി/ എച്ച്.ഡി.സി. ആന്‍ഡ് ബി.എം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സി.എ ഇന്റര്‍മീഡിയേറ്റ്/ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനും എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനും സെപ്റ്റംബര്‍ 25 മുതല്‍ അപേക്ഷിച്ച് തുടങ്ങാം.
അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം നവംബര്‍ 25ന് മുന്‍പ് www.labourwelfarefund.in മുഖേന ഓണ്‍ലൈനാിയ അപേക്ഷിക്കണം.
kerala labour welfare board application invite for education scholarship
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."