കുന്നംകുളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങി
കുന്നംകുളം: ഓണാഘോഷങ്ങള്‍ക്ക് മികവേകാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. പോപ്പലര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണതല്ല്, പൊലളസ്, പ്രസ്‌ക്ലബ്ബ്, നഗരസഭ, ചെയ്മ്പര്‍ യൂത്ത് വിങ്ങ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഓണാഘോഷം.
ഒന്‍പതിന് ഇത്തവണ സൗഹൃദാഘോഷങ്ങള്‍ക്ക് തുടക്കമിടും. വ്യാപാരഭവനില്‍നിന്നും ആരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയാണ് ആഘോഷങ്ങളുടെ തുടക്കം. ഓണത്തിന്റ വരവിറിയിച്ച് അന്നേ ദിവസം നഗരത്തിലും ഗ്രാമങ്ങളിലും ചാക്യാരെത്തും. ഉച്ചക്ക് രണ്ടിനാണ് ഘോഷയാത്ര. പുലിക്കളിയും, നാടന്‍കലാരൂപങ്ങളും, തെയ്യവും, ആനയും മുത്തുകുടയും, പ്ലോട്ടുകളും അണിനിരക്കും. സൗഹൃദ വടംവലി മത്സരവും നടക്കും. കൗണ്‍സിലര്‍മാര്‍, പൊലിസ്, മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വനിതകളും, പുരുഷന്‍മാരും വെവ്വേറെയായി വടം വലി മത്സരത്തില്‍ പങ്കാളികളാവും. 10 ന് പൂക്കളമത്സരം, 11 ന് കേരളത്തിലെ പ്രശസ്ഥകലാകാരന്‍മാര്‍ അണിനിരക്കുന്ന മെഗാസ്റ്റേജ് ഷോ എന്നിവയോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."