തൈര് ബാക്കിയാവാറുണ്ടോ? എങ്കില്‍ വെറുതേ കളയേണ്ടതില്ല- ഐസ്‌ക്രീമും കെയ്ക്കുമെല്ലാം ഉണ്ടാക്കാം
തൈരു കൂട്ടി ഭക്ഷണം കഴിക്കുന്നത് പലര്‍ക്കും ശീലമുള്ള കാര്യമാണ്. തൈരും ചോറും മാത്രം കഴിക്കുന്നവരെയും കാണാം. എന്നാല്‍ കറികളൊക്കെ ബാക്കി വരുന്നത് പോലെ തൈരും ബാക്കിയാവാറുണ്ട്. അങ്ങനെയുള്ള സമയത്ത് ചിലപ്പോള്‍ പിറ്റേന്ന് കഴിക്കാനായി പലരും ഇതു മാറ്റിവയ്ക്കാറില്ല. കാരണം പുളി കൂടുന്നതു തന്നെ. എന്നാല്‍ ഇനി മുതല്‍ അധികം വരുന്ന തൈര് വെറുതെ കളയേണ്ടതില്ല. അതുകൊണ്ട് വേറെ ടിപ്പുകളുണ്ട് പരീക്ഷിക്കാന്‍ ...
സ്മൂത്തി ഉണ്ടാക്കാന്‍ ബെസ്റ്റാണ് തൈര്. അതുകൊണ്ട് തൈര് ബാക്കി വന്നാല്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഫ്രൂട്ട് ജ്യൂസും സ്മൂത്തികളും ഉണ്ടാക്കാന്‍ ഇതുപയോഗിക്കാം. കാരണം, സ്മൂത്തികള്‍ക്കൊപ്പം തൈര് ചേര്‍ത്താല്‍ രുചി കൂടുന്നതാണ്്.
സ്മൂത്തി ഉണ്ടാക്കുമ്പോള്‍ പഴങ്ങള്‍, തേന്‍, ഐസ് ക്യൂബ് എന്നിവയ്‌ക്കൊപ്പം തൈരും ചേര്‍ത്താണ് മിക്‌സിയില്‍ അടിച്ചെടുക്കുന്നത്. ഇത് തണുപ്പോടെ കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാവും. ശരീരത്തിന് ആരോഗ്യകരമായിട്ടുളള ഒന്നാണ് സ്മൂത്തി.
സാലഡിലും തൈര് ചേര്‍ക്കാവുന്നതാണ്. നാരങ്ങ നീര്, ഒലിവ് ഓയില്‍ എന്നിവ ബാക്കി വന്ന തൈരില്‍ ചേര്‍ത്ത് സാലഡില്‍ ചേര്‍ത്ത് ഉപയോഗിക്കാം. ഏറെ രുചികരമായ ഒന്നാണിത്.
ബാക്കി വന്ന തൈരില്‍ കുറച്ച് പുതിനയില, മല്ലിയില, വറുത്ത വെളുത്തുള്ളി, പെരുംജീരകം, ജീരക പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. വെജിറ്റബിള്‍ സാലഡ്, പിസ, ബ്രെഡ്, ചിപ്‌സ് എന്നിവയോടൊപ്പം നല്ലൊരു ഡിപ്പിങ് സോസ് ആയും ഇതുപയോഗിക്കാവുന്നതാണ്.
ഐസ് ക്രീമുകളിലും ചേര്‍ക്കാം. കഷണങ്ങളാക്കിയ പഴങ്ങള്‍, കുറച്ച് തേന്‍, ബാക്കിവന്ന തൈര് ഇവ മൂന്നും മിക്‌സ് ചെയ്ത് പോപ്‌സിക്കിള്‍ മോള്‍ഡുകളില്‍ ഇട്ടതിനുശേഷം കുറച്ച് മണിക്കൂറുകള്‍ ഫ്രീസറില്‍ വയ്ക്കുക. നല്ലൊരു ഐസ് ക്രീം പോലെ നിങ്ങള്‍ക്ക് ഇതു കഴിക്കാം. ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുട്ടികള്‍ക്ക് ഇതിന്റെ രുചി ഇഷ്ടപ്പെടുകയും ചെയ്യുന്നതാണ്.
കേക്ക്, മഫിന്‍സ്, പാന്‍കേക്കുകള്‍ എന്നിവയില്‍ പാലിന് പകരം തൈരും ഉപയോഗിക്കാം. കുറെയധികം തൈര് ബാക്കിവരുമ്പോള്‍ ഇങ്ങനെ ചെയ്തു നോക്കൂ. തൈര് ഉപയോഗിക്കുകയാണെങ്കില്‍ ബേക്കിങ്ങിന് ശേഷം കൂടുതല്‍ മൃദുവാകാനും രുചി വര്‍ധിക്കുവാനും കാരണമാവുമെന്നും വിദഗ്ധര്‍.
മാത്രമല്ല പലരും മാംസം പാകം ചെയ്യുന്നതിനു മുമ്പ് തൈര് ചേര്‍ത്തു മാരിനേറ്റ് ചെയ്ത് വക്കാറുണ്ട്. ഇത് മാംസത്തെ കൂടുതല്‍ മൃദുവാക്കുകയും വേഗത്തില്‍ വേവാന്‍ സഹായിക്കുകയും ചെയ്യും. ഇത് കറിയുടെ രുചി കൂട്ടുമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. അതുപോലെ, റൈത്ത, ബട്ടര്‍ മില്‍ക്ക്, സൂപ്പ് മുതലായവ ബാക്കിവന്ന തൈര് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. തൈരില്‍ വെള്ളവും പഞ്ചസാരയും തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് രുചികരമായ ലസ്സിയുമുണ്ടാക്കാവുന്നതാണ്.
Many people have a habit of eating food with yogurt (thayir) and often consume only rice and yogurt. However, leftover curries are common, and sometimes yogurt is also saved for the next day, though it tends to sour. Going forward, it’s important not to waste excess yogurt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."