HOME
DETAILS

ലബനാനിലെ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു; തെക്കൻ ലബനാനിൽ കൂട്ടപ്പലായനം

  
Web Desk
September 24 2024 | 01:09 AM

Israels Airstrikes Continue in Lebanon Casualties Rise Amid Escalating Conflict

ബൈറൂത്ത്:  ഗസ്സയ്ക്കു പിന്നാലെ ലബനാനിലും കൂട്ടക്കുരുതി തുടങ്ങി ഇസ്‌റാഈല്‍. ലെബനാൻ മറ്റൊരു ഗസ്സയാകുമെന്ന് മസങ്ങൾക്ക് മുന്നേ യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കന്‍ ലബനാനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെടുകയും 727 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും സ്ത്രീകളും ആരോഗ്യ പ്രവര്‍ത്തകരുമാണെന്ന് ലബനാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

300ലേറെ കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. ഇരു വിഭാഗവും പൂര്‍ണയുദ്ധത്തിന് തയാറെടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി.

തിങ്കളാഴ്ച രാവിലെയാണ് തെക്കന്‍ ലബനാനിലെ നഗരങ്ങളില്‍ ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷം തുടങ്ങിയത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ രണ്ടുദിവസത്തേക്ക് അടച്ചു. കിഴക്കന്‍ ലബ്‌നാനിലെ ബെക്ക വാലി കേന്ദ്രീകരിച്ചാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്.

ഇസ്‌റാഈലിനു 'കണക്കിനു കൊടുക്കുന്ന' യുദ്ധം തുടങ്ങുകയാണെന്ന് ഹിസ്ബുല്ലയും പ്രഖ്യാപിച്ചു. ഇസ്‌റാഈലുമായുള്ള സംഘട്ടനം പുതിയ ഘട്ടത്തിലേക്കു കടന്നതായി ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നഈം ഖാസിം അറിയിച്ചു. അതേസമയം ഭീഷണിയാകുന്നവരെയെല്ലാം നശിപ്പിക്കുമെന്ന് ഇസ്‌റാഈല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി പറഞ്ഞു.

ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് തെക്കന്‍ ലബനാനിലെ ജനങ്ങള്‍ക്ക് ഫോണ്‍വിളികളെത്തി. പിന്നില്‍ ഇസ്‌റാഈലാണെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ കൂട്ടമായി പലായനം തുടങ്ങിയതോടെ തെക്കന്‍ ലബനാനിലെ തുറമുഖ നഗരമായ സിദോന്‍ ഹൈവേ വാഹനനിബിഡമായി. തലസ്ഥാനമായ ബൈറൂത്തിലേക്കാണ് ആയിരങ്ങള്‍ യാത്രയാരംഭിച്ചത്. പലായനം ചെയ്‌തെത്തുന്നവരെ സ്വീകരിക്കാനായി സ്‌കൂളുകള്‍ സജ്ജമാക്കിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി നാസര്‍ യാസീന്‍ അറിയിച്ചു.

അതിനിടെ ഇസ്‌റാഈല്‍- ഹിസ്ബുല്ല സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇറാന്റെ സുഹൃദ രാജ്യമായ റഷ്യ രംഗത്തെത്തി. ലബനാന്‍ മറ്റൊരു ഗസ്സയായി മാറുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പുനല്‍കി. മേഖലയില്‍ വ്യാപകമായ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാന്‍ സാധ്യമായത് ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ലബനാനിലെ ആക്രമണം ഇസ്‌റാഈല്‍ ഉടന്‍ നിര്‍ത്തണമെന്ന് ഇറാഖിലെ ഉന്നത ശീഇ നേതാവ് ആയത്തുല്ല അലി സീസ്താനി ആവശ്യപ്പെട്ടു.

അതേസമയം ഇസ്‌റാഈലിലെ നിരവധി സൈനിക പോസ്റ്റുകള്‍ക്കു നേരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. ഹൈഫക്കു വടക്കുള്ള റാഫേല്‍ പ്രതിരോധ വ്യവസായ കോംപ്ലക്‌സിലും വടക്കന്‍ ഇസ്‌റാഈലിലെ രണ്ട് സൈനിക കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസുമായി ആരംഭിച്ച യുദ്ധത്തിനു ശേഷം ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വന്‍ ആക്രമണമാണിത്.

srael has intensified airstrikes in southern Lebanon, resulting in 182 fatalities, including many women and children. The situation escalates as both sides prepare for full-scale war.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  4 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  4 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  4 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 days ago