വൃക്ഷതൈ വളര്‍ത്തലിന് ധനസഹായം നല്കുന്നു
പാലക്കാട്: സ്വകാര്യ ഭൂമിയിലെ തടിയുല്പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു.
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്വുഡ്, കമ്പകം, കുമ്പിള്, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. നട്ടു പിടിപ്പിക്കുന്ന തൈകളുടെ എണ്ണം അനുസരിച്ചാണ് ധനസഹായം ലഭിക്കുക. 50 മുതല്‍ 200 വരെ തൈകള്‍ നട്ടു വളര്‍ത്തുന്നവര്‍ക്ക് തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 തൈകള്‍ക്ക് നട്ടു വളര്‍ത്തുന്നവര്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും 10000 രൂപ ധന സഹായം ലഭിക്കും. 401 മുതല്‍ 625 എണ്ണം തൈ വളര്‍ത്തലിന് 30 രൂപാ നിരക്കില്‍ 16000 രൂപ ധനസഹായം ലഭിക്കും.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി ഓഫിസിലും കേരള വനം വകുപ്പിന്റെ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 15 നകം ഒലവക്കോടുള്ള പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2555521, 8547603749, 8547603755, 8547603760.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."