നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ രാത്രി സാമൂഹ്യ വിരുദ്ധര്‍ വിലസുന്നു
പാലക്കാട്: നഗരസഭയുടെ കീഴിലുള്ള ബസ് സ്റ്റാന്‍ഡുകള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി പരാതി. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലും മുനിസിപ്പില്‍ സ്റ്റാന്‍ഡിലും വെളിച്ചമില്ലാത്തതും സെക്യൂരിറ്റിക്കാരെ നിയമിക്കാത്തതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കൂടുതല്‍ പ്രദേശങ്ങള്‍ ഉള്ളതിനാല്‍ കഞ്ചാവുകച്ചവടവും പെണ്‍വാണിഭ സംഘങ്ങളും സ്റ്റാന്‍ഡുകളില്‍ തമ്പടിക്കുന്നതുമൂലം അന്യസംസ്ഥാനങ്ങളില്‍ നിന്നും വഴിതെറ്റിയെത്തുന്നവരും വാഹനങ്ങള്തേടി എത്തുന്നവരും ഇവരുടെ ഭീഷണിക്കും മോഷണത്തിനും വരെ ഇരയാകുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ദീര്‍ഘദൂര ബസുകളില്‍ നിന്നും ചന്ദ്രനഗറിലിറങ്ങുന്ന യാത്രക്കാരെ സ്റ്റേഡിയം സ്റ്റാന്ഡുകളിലെത്തിച്ച് തട്ടിപ്പു നടത്തുന്നതായും പരാതിയുണ്ട്. ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് രാത്രിയില്‍ ഷീ ഓട്ടോകളെ പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കണമെന്ന ആവശ്യവും നഗരസഭ അംഗീകരിച്ചിട്ടില്ല.
നഗരത്തിലെ നല്ല ഡ്രൈവര്‍മാരുടെയും - ഓട്ടോകളുടെയും നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമവും ഇവിടെ അട്ടിമറിക്കുന്നു.
നഗരസഭാ ബസ് സ്റ്റാന്‍ഡുകളില്‍ പൊലിസ് ബീറ്റ് ഏര്‍പ്പെടുത്തുകയോ നഗരസഭ സ്വന്തം നിലയില്‍ തെരുവുവിളക്കുകളും സുരക്ഷാ ജീവനക്കാരെയും നിയമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."