HOME
DETAILS
MAL
പാചക വാതക പരിശോധനയുടെ പേരില്‍ തട്ടിപ്പുകാര്‍ വിലസുന്നു
backup
August 31 2016 | 20:08 PM
കഞ്ചിക്കോട്: വീടുകളിലെ പാചക വാതക പരിശോധനയുടെ മറവില്‍ തട്ടിപ്പുകാര്‍ വിലസുന്നതായി പരാതി. ഉപഭോക്താക്കളെ വന്‍തോതില്‍ ചൂഷണം ചെയ്തു പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം.
ചെറിയ കാരണം പറഞ്ഞ് വീടുകളില്‍നിന്ന് 75 മുതല്‍ 200 രൂപവരെയാണ് ഇവര്‍ ഈടാക്കുന്നതെന്നും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.
സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ തിരഞ്ഞു പിടിച്ചാണ് തട്ടിപ്പ്. അനധികൃത പരിശോധന സംബന്ധിച്ച് അംഗീകൃത ഏജന്‍സികളോട് പരാതിപ്പെട്ടാല്‍ സര്വ്വീസിങിന് ആളെ നിയമിച്ചുവെന്നോ ഇല്ലെന്നോയുള്ള വിശദീകരണം ലഭിക്കുന്നില്ലെന്നും പരാതിപ്പെടുന്നു.
പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി കണക്ഷന്റെ തകരാറുകളും അപകടസാധ്യതയും പറഞ്ഞ് ഭയപ്പെടുത്തിയാണ് പണം കവരുന്നത്.
ഇതിന്റെ പിന്നില്‍ മോഷണ ലക്ഷ്യമുള്ളതായും സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."