അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്
കൊച്ചി: വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി. കത്തുന്ന വീട്ടില്‍ ഭാര്യക്ക് ദാരുണാന്ത്യം. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. അങ്കമാലിയിലാണ് സംഭവം.
പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്. തുടര്‍ന്നാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര്യ സുമിയാണ് തീപ്പൊള്ളലേറ്റ് ദാരുണമായി മരിച്ചത്.
വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
In Angamaly, a house owner committed suicide by setting their home on fire. The wife tragically died in the blaze, while two children sleeping inside suffered severe burns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."