ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍
ബയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയായി ബന്ധുവായ ഹാശിം സഫ്‌യുദ്ദീന്‍ ചുമതല ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍. നിലവില്‍ ഹിസ്ബുല്ലയുടെ അന്താരാഷ്ട്ര രാഷ്ട്രീയകാര്യ മേധാവിയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവനും ഹാശിം സഫ്‌യുദ്ദീനാണ്. ഹിസ്ബുല്ലയുടെ സാമ്പത്തിക കാര്യങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ആളാണ് ഹാശിം സഫ്‌യുദ്ദീന്‍.
ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഹാശിം ശീഈ പണ്ഡിതനും മുതിര്‍ന്ന നേതാവുമാണ്. 1964ല്‍ തെക്കന്‍ ലബനാനിലെ ദാറുല്‍ ഖാനൂന്‍ അല്‍ നഹറിലാണ് ജനിച്ചത്. 1990 മുതല്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹിം ഖുബൈസി സെപ്തംബര്‍ 24ന് കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുല്ലയെ 32 വര്‍ഷം നയിച്ച ഹസന്‍ നസ്‌റുല്ലയുടെ വിയോഗം ഹിസ്ബുല്ലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഹിസ്ബുല്ലയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ പ്രമുഖരായ പലരും ഈയിടെയായി കൊല്ലപ്പെട്ടിരുന്നു. പ്രമുഖ കമാന്‍ഡറായ ഫുആദ് ഷുക്കര്‍, ഹിസ്ബുല്ലയെ നടുക്കിയ പേജര്‍ ആക്രമണത്തിന് ശേഷം എലൈറ്റ് റിദ്‌വാന്‍ സേനയിലെ മുതിര്‍ന്ന അംഗം ഇബ്രാഹിം അഖില്‍, ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹിം ഖുബൈസി തുടങ്ങിയ പ്രമുഖരുടെ വിയോഗം തീര്‍ത്ത പ്രതിസന്ധിക്കിടെയാണ് ഇസ്രാഈല്‍ ഹസന്‍ നസറുല്ലയെയും വധിച്ചത്. സഊദി അറേബ്യയുടെ ഉപരോധപ്പട്ടികയില്‍ ഉള്ള വ്യക്തിയായ ഹാശിം സഫ്‌യുദ്ദീനെ 2017ല്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Hezbollah's new leader - Hashim Safi al-Din may succeed Hassan Nasrallah as Hezbollah leader amid recent losses of key commanders facing challenges.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."