വിവിധ പദ്ധതികളുമായി 'ട്രന്‍ഡ് ' നാഷണല്‍ മിഷന്‍
കൊല്‍ക്കത്ത: എസ്.കെ എസ് എസ് എഫ് ദേശീയ സമ്മേളന ഭാഗമായി സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് നാഷണല്‍ മിഷന്റെ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. ട്രെന്റ് കേരളയുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമ്മേളന പ്രതിനിധി ക്യാമ്പില്‍ അവതരിപ്പിച്ചു. എസ്.കെ.എസ്.എസ് എഫ് ഇന്ത്യയുടെ കമ്മ്യൂണിറ്റി ലേണിംഗ് സെന്ററിലെ പഠിതാക്കള്‍ക്ക് വേണ്ടി കോംപിറ്റീവ് പരീക്ഷ ഫൗണ്ടേഷന്‍ ഉള്‍പ്പെടുന്ന പ്രത്യേക പാഠ്യ പദ്ധതി, ട്രെന്റ് റിസോഴ്‌സ് ബാങ്കിന്റെ ദേശീയ വിംഗ് രൂപീകരണം, ട്രെന്റ് പ്രീസ്‌കൂള്‍ പ്രത്യേക കരിക്കുലം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കല്‍ , നോര്‍ത്ത് ഇന്ത്യന്‍ സ്‌കൂളുകളിലെ അക്കാദമിക നിലവാരം ഉയര്‍ത്തല്‍, അദ്ധ്യാപകര്‍ക്കുള്ള പരിശീലനം, മദ്രസ മക്തബകളിലെ പഠിതാക്കള്‍ക്ക് പ്രത്യേക നൈപുണ്യ പരിശീലന പദ്ധതി എന്നിവയാണ് എസ്.കെ എസ് എഫ് ട്രെന്റ് ദേശീയ തലത്തിലേക്ക് ഒന്നാം ഘട്ടമായി നടപ്പില്‍ വരുത്തുന്നത്. ചടങ്ങ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഉനൈസ് ഐ.എ എസ് മുഖ്യാതിഥിയായി. ട്രെന്റ് കേരള കണ്‍വീനര്‍ അശ്‌റഫ് മലയില്‍ പദ്ധതി അവതരിപ്പിച്ചു. കാമില്‍ ചോലമാട് അദ്ധ്യക്ഷനായി. റാഫി വയനാട്, നിശാദ് ചാലാട്, റിയാസ് തളീക്കര പ്രസംഗിച്ചു.
Trend National Mission collaborates with diverse programs to drive empowerment and progress, fostering growth and development through strategic initiatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."