HOME
DETAILS
MAL
'പെന്ഷന് വിവേചനം നീക്കണം'
backup
August 31 2016 | 20:08 PM
കോഡൂര്‍: സംസ്ഥാനത്തെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍കാരോട് മാത്രമുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. ഭരണസമിതി യോഗത്തില്‍ ഈ ആവശ്യമുന്നയിച്ച് അംഗം മുഹമ്മദ് മച്ചിങ്ങല്‍ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സജ്നമോള്‍ ആമിയന്‍ പിന്തുണച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠ്യേന അംഗീകരിച്ചു.യോഗത്തില്‍ പ്രസിഡന്റ് സി.പി.ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ രമാദേവി, സ്ഥിരസമിതി അധ്യക്ഷന്മാരായ എം.ടി ബഷിര്‍, കെ.എം സുബൈര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പരി ശിവശങ്കരന്, കടമ്പോട്ട് മുഹമ്മദലി, അബ്ദുല്‍ നാസര്‍ കുന്നത്ത്, സജീന മേനമണ്ണില്‍, സെക്രട്ടറി പ്രേമാനന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."