HOME
DETAILS

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

  
October 02, 2024 | 4:37 AM

Chalo Delhi march stopped

ന്യൂഡല്‍ഹി: സംസ്ഥാനപദവിയും ഗോത്രപദവിയും നല്‍കുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്‍നിര്‍ത്തി കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഡല്‍ഹി മാർച്ച് പൊലിസ് തടഞ്ഞു.

വാങ്ചുക്കും   ലഡാക്ക് എം.പി ഹാജി ഹനീഫ ജാനും ഉള്‍പ്പെടെ 150 ഓളം പേരെ അറസ്റ്റ്‌ചെയ്തു. 'ചലോ ഡല്‍ഹി ക്ലൈമറ്റ് മാര്‍ച്ച്' എന്ന പേരിലുള്ള മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയായ സിംഗുവില്‍വച്ചാണ് തടഞ്ഞത്. കഴിഞ്ഞമാസം ഒന്നിനാണ് 150 പേരുമായി സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകനായ വാങ്ചുക് ലേയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്.

മാര്‍ച്ച് തടഞ്ഞ കാര്യം വാങ്ചുക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്', 'ലേ അപെക്‌സ് ബോഡി' എന്നീ സംഘടനകളാണ് 'ചലോ ഡല്‍ഹി ' യാത്രയ്ക്ക് പിന്നില്‍. ലഡാക്കിന്റെ സംസ്ഥാനപദവിയുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നാലുവര്‍ഷമായി വിവിധ സരമപരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് ഈ രണ്ടുകൂട്ടായ്മകളും.

വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് കൂടിയായ വാങ്ചുക്കിനെ അറസ്റ്റ്‌ചെയ്ത നടപടിക്കെതിരേ പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നു. മാര്‍ച്ച് തടഞ്ഞ പൊലിസിന്റെ നടപടി അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊലിസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയും അപലപിച്ചു. 

സമരം ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനോടനുബന്ധിച്ച് രാജ്യ തലസ്ഥാനനഗരിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ പ്രതിഷേധപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡൽഹിയിൽ അഞ്ചുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago