HOME
DETAILS

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

  
October 02, 2024 | 5:20 PM

E-Pass Mandatory for Tourists in Ooty Kodaikanal Until Further Court Order

ചെന്നൈ: വിനോദ സഞ്ചാരികള്‍ക്ക് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ ഇ-പാസ് സമ്പ്രദായം മദ്രാസ് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നതുവരെ തുടരുമെന്ന് ജില്ല കലക്ടര്‍മാര്‍ വ്യക്തമാക്കി. 

മേയ് ഏഴുമുതലായിരുന്നു ഇ പാസ് നിര്‍ബന്ധമാക്കിയത്. അതേസമയം സെപ്റ്റംബര്‍ 30ഓടെ നേരത്തെയുള്ള ഉത്തരവിന്റെ കാലാവധി അവസാനിച്ചിരുന്നു. 13.13 ലക്ഷം വിനോദ സഞ്ചാരികളാണ് ഇ പാസ് സമ്പ്രദായം ഏര്‍പ്പെടുത്തിയശേഷം ഇവിടെയെത്തിയത്. 2,91,561 വാഹനങ്ങള്‍ കൊടൈക്കനാലിലേക്ക് വരുന്നതിനായി രജിസ്റ്റര്‍ ചെയ്തുവെങ്കിലും 1,09,636 വാഹനങ്ങള്‍ മാത്രമാണ് എത്തിയത്.

ഇ-പാസ് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം സര്‍ക്കാര്‍ ബസ്, ട്രെയിന്‍ യാത്രക്കാര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനതിരക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു കോടതി ഇടപെടല്‍.

 The Madras High Court has directed the continuation of e-pass requirements for tourists visiting Ooty and Kodaikanal until further review, ensuring regulated tourism and COVID-19 safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  2 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  2 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  2 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  2 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  2 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  2 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  2 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  2 days ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  2 days ago