HOME
DETAILS

പറവൂര്‍ നഗരസഭ പട്ടികജാതി ഭൂമി ഇടപാടിലെ അഴിമതി: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

  
backup
August 31 2016 | 20:08 PM

%e0%b4%aa%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf


പറവൂര്‍: നഗരസഭയില്‍ പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി വ്യവസായ പാര്‍ക്ക് നിര്‍മിക്കുന്നതിനായി വാങ്ങിയ ഭൂമി ഇടപാടില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. നീണ്ടൂര്‍ വാര്‍ഡില്‍ വാങ്ങിയ 31 സെന്റ് വസ്തുവിന്റെ രേഖകള്‍ കൗണ്‍സിലില്‍ വെക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ചെയര്‍മാന്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കെ രേഖകള്‍ കൗണ്‍സില്‍ മുമ്പാകെ ഹാജരാക്കണമെന്ന് തുടര്‍ച്ചയായി നാല് തവണ ആവശ്യപ്പെട്ടിട്ടും അഴിമതിരേഖ സഭയില്‍ കൊണ്ടുവരാതെ മൂടിവെക്കുവാന്‍ ശ്രമിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തിലെ ചര്‍ച്ചകള്‍പോലും ചെയര്‍മാന്‍ രമേഷ് ഡി.കുറുപ്പ് അലങ്കോലപെടുത്തുന്ന സാഹചര്യത്തിലാണ് സഭവിട്ടിറങ്ങിയതെന്ന് പ്രതിപക്ഷം പറഞ്ഞു.
നഗരസഭയിലെ 2014 15 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതികാര്‍ക്ക് വേണ്ടി വ്യവസായപാര്‍ക്ക് എന്നപേരില്‍ പറവൂര്‍ നഗരസഭ പരിധിയിലെ നീണ്ടൂര്‍ വാര്‍ഡില്‍ വാങ്ങിയ 31 സെന്റ് ഭൂമി ഇടപാടിലാണ് ലക്ഷങ്ങളുടെ തിരിമറിയും അനധികൃത രേഖകളും കണ്ടെത്തിയത്.
നഗരസഭ സ്ഥലം വാങ്ങുന്നതിന് തെറ്റായ രേഖകള്‍ ചമച്ചുകൊണ്ട് വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളത്. വസ്തുവിന്റെ നാല് അതിരു തിരിച്ചു സ്‌കെച്ചുപോലും തിട്ടപ്പെടുത്താതെ അന്യന്റെ സ്ഥലം കൈയേറി വ്യാജമായി ആധാരം ഉണ്ടാക്കി പട്ടികജാതിക്കാരുടെ ഉന്നമനത്തിനെന്ന് പറയുന്ന വ്യവസായ പാര്‍ക്കിന്റെ പേരില്‍ നടത്തിയിട്ടുള്ള ഈ പകല്‍കൊള്ള അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍.ഡി.എഫ് മെമ്പര്‍മാര്‍ പറഞ്ഞു.
മുന്‍ചെയര്‍പേഴ്‌സണും ഇപ്പോഴത്തെ ചെയര്‍മാനും ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ആധാരപ്രകാരം 31 സെന്റ് ഭൂമി ഉണ്ടെങ്കിലും യഥാര്‍ത്ഥ അളവിലും കൈവശത്തിലും ആധാരത്തിലുള്ള വിസ്തീര്‍ണമില്ല.
 വസ്തു വാങ്ങുന്നതിന് വേണ്ടി നിയമം അനുശാസിക്കുന്ന പ്രകാരം ഗവണ്‍മെന്റില്‍ നിന്നും അനുമതിയും ലഭിച്ചിട്ടില്ലെന്നും ജില്ലാ കലക്ടറുടെ വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് കൃത്യമായി മറികടന്നതായികാണാമെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ വിദ്യാനന്ദന്‍, എസ് ശ്രീകുമാരി, ടി.വി നിഥിന്‍, കെ.ജെ ഷൈന്‍, സുനില്‍ സുകുമാരന്‍, സി.പി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  5 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  34 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  40 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago