നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച് വീഡിയോകൾ അപ്‌ലോഡ് ചെയ്ത യൂട്യൂബർക്ക് നേരെ ആക്രമണം. തമിഴ്‌നാട്ടിലെ ആവടിയിൽ വെച്ചാണ് 38-കാരനായ യൂട്യൂബർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
കിരൺ ബ്രൂസ് എന്ന യൂട്യൂബറെയാണ് നാലംഗ സംഘം ആക്രമിച്ചത്. വിജയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ടിവികെയ്‌ക്കെതിരെയും ഇയാൾ നിരന്തരം വീഡിയോകൾ ചെയ്തിരുന്നു. ബാലകൃഷ്ണൻ, ധനുഷ്, അശോക്, പാർത്ഥസാരഥി എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
തിയേറ്ററിൽ സിനിമ കാണാനെത്തിയ തന്നെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് കിരൺ ബ്രൂസ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. വടപളനി പൊലിസ് സ്റ്റേഷനിലാണ് ഇദ്ദേഹം പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലിസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
A YouTuber named Kiran Bruce was attacked by a four-member gang in Avadi, Tamil Nadu, after he consistently uploaded videos criticizing actor and TVK leader Vijay. Bruce filed a complaint claiming he was assaulted while at a theatre. Police have arrested the four accused: Balakrishnan, Dhanush, Ashok, and Parthasarathy, and an investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."