ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം
കൊച്ചി: കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതില്‍ പ്രതിഷേധം. ദേശീയ നിയമ ദിനത്തോടനുബന്ധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉപയോഗിച്ചത്.
സംഭവത്തില്‍ പ്രതിഷേധവുമായി ഇടത് സംഘടനകള്‍ രംഗത്തെത്തി. ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് നടന്നതെന്ന് ഡി.വൈ.എഫ്.ഐ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് പറഞ്ഞു. സംഭവത്തില്‍ ചീഫ് ജസ്റ്റിസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും പങ്കെടുത്തിരുന്നു. സ്റ്റേജിന്റെ ഒരു വശത്തായാണ് ഫോട്ടോ സ്ഥാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ഹെെക്കോടതി അങ്കണത്തിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ പ്രതിഷേധിച്ചു. കാവിവത്കരണത്തിന് ഉന്നത നീതിപീഠത്തിന്റെ വേദി പോലും ഉപയോഗിക്കാൻ മടിയില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഭരണഘടനയെയും ഭരണഘടന മൂല്യങ്ങളെയും വെല്ലുവിളിച്ച് രാജ്ഭവനിൽ തീവ്ര ഹിന്ദുത്വ പരിഷ്കാരങ്ങൾക്ക് ശ്രമിച്ച ഗവർണറുടെ സാന്നിധ്യത്തിൽ അക്കാര്യത്തിന് ഉന്നത നീതിന്യായ കോടതിയുടെ വേദി ഉപയോഗപ്പെടുത്തിയത് അപലപനീയമാണ്. നീതിപീഠത്തിന്‍റെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായ സംഭവമാണ് ഇതെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘടന ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.
there was protest over the use of a picture of bharatamba at a program attended by the governor in the kerala high court auditorium. the image was used during an event organized by the bharatiya abibashakh parishath on national law day.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."