ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു
മസ്‌കത്ത്: ആലപ്പുഴ സ്വദേശിയായ പ്രവാസി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു. ആലപ്പുഴ ഹരിപ്പാട് കുമാരപുരം സ്വദേശി വലക്കോട്ടു വടക്കേതില്‍ ആനന്ദ രാജന്റെ മകന്‍ സുനില്‍ (64) ആണ് ഒമാനിലെ നിസ്‌വയില്‍ മരിച്ചത്.
ഏറെ കാലമായി കുടുംബത്തോടൊപ്പം നിസ്‌വയില്‍ താമസിച്ചുവരികയായിരുന്ന സുനില്‍ ഇവിടെ ബിസിനസ് ചെയ്തുവരികയായിരുന്നു.
മാതാവ്: വാസന്തി. ഭാര്യ: ആശ. മകന്‍: ആദിത്യ.
മസ്‌കറ്റ് അസൈബ എക്‌സ്പ്രസ്സ് ഹൈവേക്ക് സമീപത്തുള്ള മെഡിക്കല്‍ സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു.
Summary: A 64-year-old expatriate from Alappuzha, Sunil—son of Anand Rajan from Kumarapuram, Harippad—passed away due to a heart attack in Nizwa, Oman. He had been living in Nizwa with his family for many years and was running a business there. He is survived by his mother Vasanti, wife Asha, and son Aditya.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."