ഇന്ന് രാവിലെയാണ് വിപിൻ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്തെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. എസ്ഐആർ ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാനാുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് പരാതി ഉയരുന്നത്. ഉദ്യോഗസ്ഥരുടെ അമിത സമ്മർദ്ദത്തെക്കുറിച്ച് വിപിൻ യാദവ് ഒരു വീഡിയോ ചിത്രീകരിച്ച് അധികാരികൾക്ക് അയച്ചിരുന്നു. വീഡിയോയുടെ ആധികാരികത പൊലിസ് പരിശോധിച്ചുവരികയാണ്. എസ്.ഡി.എം, ബി.ഡി.ഒ എന്നിവർക്കെതിരെയാണ് ഇയാൾ പരാതി നൽകിയിട്ടുള്ളത്.
അതേസമയം എസ്ഐആര്‍ ജോലികളിലെ അമിത സമ്മര്‍ദ്ദത്തെത്തുടർന്ന് ബിഎൽഒമാരുടെ ആത്മഹത്യ രാജ്യത്ത് തുടർക്കഥയാവുകയാണ്. രണ്ടാഴ്ച്ചക്കിടെ ഉത്തരേന്ത്യയിൽ നടക്കുന്ന ആറാമത്തെ ആത്മഹത്യയാണിത്. യുപിക്ക് പുറമെ കേരളം, ബംഗാൾ, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
in up, another booth-level officer has committed suicide. the blo from fatehpur, sudheer kumar, took his life due to the pressure of sir work. sudheer ended his life before his marriage day. the family alleged that he was upset because he was not given leave.