HOME
DETAILS

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനകളായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

  
Web Desk
November 26, 2025 | 1:48 AM

the muslim brotherhood will be declared terrorist organizations by the us

വാഷിങ്ട്ടൺ: ലബനാൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ മുസ്ലിം ബ്രദർഹുഡിന്റെ (ഇഖ് വാനുൽ മുസ്ലിമീൻ) ശാഖകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാനുള്ള നീക്കം യു.എസ് തുടങ്ങി. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിക്കാൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും നിർദേശം ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ലബനാൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ സ്വന്തം പ്രദേശങ്ങൾക്കും യു.എസ് പൗരന്മാർക്കും യു.എസിന്റെ ആഭ്യന്തര, വിദേശ താൽപ്പര്യങ്ങൾക്കും ഹാനികരമായ അക്രമത്തിലും പ്രചാരണങ്ങളിലും ഏർപ്പെടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുവെന്നാണ് ഉത്തരവിൽ ആരോപിക്കുന്നത്. 

2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണങ്ങളെ പരാമർശിക്കുന്ന റിപ്പോർട്ടിൽ, ഹമാസ്, ഹിസ്ബുല്ല എന്നിവരോടൊപ്പം ചേർന്ന് ഇസ്‌റാഈലിനുള്ളിലെ സിവിലിയൻ, സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഒന്നിലധികം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായും യു.എസ് ആരോപിച്ചു. റിപ്പോർട്ട് പുറത്തുവന്ന് 45 ദിവസത്തിനുള്ളിൽ മുസ്ലിം ബ്രദർഹുഡിന്റെ ശാഖകൾക്ക് ഔദ്യോഗികമായി വിദേശ ഭീകര സംഘടന എന്ന് മുദ്ര കുത്തപ്പെടും.

1928ൽ ഈജിപ്തിൽ സ്ഥാപിതമായ മുസ്ലിം ബ്രദർഹുഡിനെ മിഡിൽ ഈസ്റ്റിലും അതിനപ്പുറത്തും ശാഖകളുള്ള അന്തർദേശീയ ശൃംഖല എന്നാണ് യു.എസ് വിശേഷിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ സ്വാധീനമുള്ള കൂട്ടായ്മയായ ബ്രദർഹുഡിന് പശ്ചിമേഷ്യക്ക് പുറമെ അറബ്, ആഫ്രോ രാജ്യങ്ങളിലും വിവിധ പേരിൽ ശാഖകൾ ഉണ്ട്. തുനീഷ്യയിലെ ഏറ്റവും വലിയ പാർട്ടികളിലൊന്നായ അന്നഹ്ദ, ബ്രദർഹുഡിന്റെ അവിടത്തെ രാഷ്ട്രീയരൂപമാണ്. 

യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ അതിന്റെ പോഷകസംഘടനകൾക്കും തിരിച്ചടിയാകും. ഈജിപ്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുർസിയെ പുറത്താക്കി പട്ടാള ഭരണാധികാരി അൽ സിസി അധികാരത്തിലേറിയതിന് പിന്നാലെ 2013ൽ ബ്രധർഹുഡിനെ നിരോധിച്ചിരുന്നു. ബ്രദർഹുഡിനെ കരിമ്പട്ടികയിൽ പെടുത്തുക എന്നത് യു.എസിലെ വലതുപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ബ്രദർഹുഡുമായുള്ള ബന്ധമോ അവയുടെ പോഷകസംഘടനകൾക്ക് സാമ്പത്തികസഹായമോ നൽകുന്നുവെന്ന് ആരോപിച്ച് മുസ്ലിം കൂട്ടായാമകളെ ലക്ഷ്യം വയ്ക്കാൻ ഈ ഉത്തരവ് ഉപയോഗിക്കപ്പെട്ടേക്കാമെന്ന വിമർശനം ഉർന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയിൽ സ്ഥിര താമസം ലക്ഷ്യം വെക്കുന്നവർക്ക് ആശ്വാസം; പൗരത്വ നിയമങ്ങളിലെ മാറ്റം ഇന്ത്യക്കാർക്ക് അനുകൂലം

International
  •  30 minutes ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  43 minutes ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  8 hours ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  8 hours ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  9 hours ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  9 hours ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  9 hours ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  9 hours ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  9 hours ago