തപാല്‍ വകുപ്പിന് കീഴില്‍ കേരളത്തില്‍ ജോലി; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിലേക്കാണ് നേരിട്ടുള്ള അഭിമുഖം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ,
തസ്തിക
റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
യോഗ്യത
ഡയറക്ട് ഏജന്റ്
18 വയസ് കഴിഞ്ഞവര്‍ക്കാണ് അവസരം.
കേന്ദ്ര- സംസ്ഥാന അംഗീകൃത പത്താം ക്ലാസ് വിജയം അനിവാര്യം.
അഭ്യസ്തവിദ്യരും സ്വയം തൊഴില്‍ സംരംഭകരുമായ ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍, അംഗനവാടി ജീവനക്കാര്‍, മഹിള മണ്ഡല്‍ പ്രവര്‍ത്തകര്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍, പഞ്ചായത്ത് അംഗങ്ങള്‍ മുതലായ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം
ഫീല്‍ഡ് ഓഫീസര്‍
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളില്‍ നിന്ന് ഉള്‍പ്പെടെ വിരമിച്ച കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, ഗ്രാമീണ്‍ ഡാക് സേവകര്‍ എന്നിവര്‍ക്ക് അവസരം.
ആലപ്പുഴ പോസ്റ്റല്‍ ഡിവിഷന്റെ പരിധിയില്‍ വരുന്ന അരൂര്‍, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ നിന്നുള്ള യോഗ്യരായ അപേക്ഷകര്‍ ഒക്ടോബര്‍ 14ന് രാവിലെ 10 മണിമുതല്‍ 12 മണിവരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈയ്യില്‍ കരുതണം.
സ്ഥലം: ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ്.
അഭിമുഖത്തിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകര്‍ ബയോഡാറ്റ [email protected] എന്ന അഡ്രസ്സില്‍ മെയില്‍ ആയോ, 8547680324 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശമായോ ഒക്ടോബര്‍ 13 വരെ നല്‍കാം.
post office job in kerala alappuzha sslc qualifiers can apply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."