HOME
DETAILS

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

  
Web Desk
October 08, 2024 | 7:43 AM

Mehbooba Muftis Daughter Iltija Mufti Loses in Bijbehara Bashir Ahmad Shah Wins for National Conference

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പി.ഡി.പി സ്ഥാനാര്‍ഥിയുമായ ഇല്‍തിജ മുഫ്തി ബിജ്‌ബെഹറ മണ്ഡലത്തില്‍ പരാജയപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് ഇവിടെ വിജയിച്ചത്. പരാജയം അംഗീകരിക്കുന്നുവെന്ന് ഇല്‍തിജ പ്രതികരിച്ചു.

 1990കള്‍ മുതല്‍ മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ടയാണ് ബിജ്‌ബെഹറ. 1996ല്‍ മെഹ്ബൂബ മുഫ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് സ്ഥാപിച്ച പി.ഡി.പി 1999 മുതല്‍ ഇവിടെ നിന്ന് വിജയിച്ചുവരികയായിരുന്നു. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരിക്കാനില്ലെന്ന മെഹ്ബൂബയുടെ തീരുമാനത്തിന് പിന്നാലെയാണ് ഇല്‍തിജയെ കോട്ട നിലനിര്‍ത്താന്‍ രംഗത്തിറക്കിയത്. എന്നാല്‍, പരാജയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.

മത്സരിച്ച രണ്ട് സീറ്റിലും മുന്നേറുകയാണ് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. 


കുല്‍ഗാം മണ്ഡലത്തില്‍ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മുന്നേറ്റം തുടരുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റെഷിയാണ് ഇവിടെ രണ്ടാമതുള്ളത്. പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ് മൂന്നാമത്.

നാഷണല്‍ കോണ്‍ഫറന്‍സ്‌കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുല്‍ഗാം. 1996 മുതല്‍ ഇവിടെ നിന്ന് വിജയിച്ചതിന്റെ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.


കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്‍നിരപ്പോരാളിയാണ് 73കാരനായ തരിഗാമി. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവാണ്. പ്രത്യേക അധികാരം റദ്ദാക്കിയ സമയത്ത് സൈന്യം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയതും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദര്‍ശിക്കാനെത്തിയതും ദേശീയ ശ്രദ്ധ നേടിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  10 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  10 days ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  10 days ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  10 days ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  10 days ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  10 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  10 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  10 days ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  10 days ago