ഭിന്നശേഷി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; ഓണ്‍ലൈന്‍ അപേക്ഷ 15 വരെ
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 9,10 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴില്‍ നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി.
പുതുക്കിയ നിബന്ധനകളനുസരിച്ചുള്ള വിജ്ഞാപനം: https://scholarships.gov.in/All-Scholarshisp എന്ന വെബ്‌സൈറ്റിലെ Department of Empowerment of Persons with Disabilities എന്ന ലിങ്കില്‍ ലഭിക്കും.
സര്‍ക്കാര്‍ സ്‌കൂളിലെ സര്‍ക്കാരോ കേന്ദ്ര/ സംസ്ഥാന സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡോ അംഗീകരിച്ച സ്‌കൂളിലോ 9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സഹായം: ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് മാസം 800 രൂപ. അല്ലാത്തവര്‍ക്ക് 500 രൂപ.
ഡിസബിലിറ്റി അലവന്‍സ് : (A) വിഷ്വല്‍/ ഇന്റലക്ച്വല്‍ വര്‍ഷം 4000 രൂപ, (ബി) മറ്റെല്ലാം വര്‍ഷം 2000 രൂപ.
ബ്ലാക്ക് അലവന്‍സ്: 1000 രൂപ 40% എങ്കെലും വൈകല്യമുള്ള വര്‍ക്കാണ് സഹായം നല്‍കുക. മാതാപിതാക്കളുടെ 2 കുട്ടികള്‍ക്കുവരെ സഹായം ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പോ സ്‌റ്റൈപ്പന്‍ഡോ വാങ്ങിക്കൂടാ. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. പുതുക്കുന്നവയുള്‍പ്പെടെ ആകെ 25000 പേര്‍ക്ക് സഹായം നല്‍കുന്നതില്‍ പകുതി പെണ്‍കുട്ടികള്‍ക്ക്.
നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. (www.scholarships.gov.in)
Disability Prematric Scholarship Online application till 15
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."