ജില്ലയില്‍ എം.ഡി.ആര്‍ രോഗികള്‍ വര്‍ധിക്കുന്നു; ഇതില്‍ 70 ശതമാനവും പ്രമേഹരോഗികള്‍
മഞ്ചേരി: ജില്ലയില്‍ 'കൂടിയ ടി.ബി രോഗികള്‍' (എം.ഡി.ആര്‍) വര്‍ധിക്കുന്നതായി കണക്കുകള്‍. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള രോഗബാധിതരുടെ എണ്ണം 21 വരെ ആയിട്ടുണ്ട്. ഇതില്‍ 70 ശതമാനവും പ്രമേഹ രോഗികളാണന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രമേഹ രോഗികളില്‍ കുറഞ്ഞ പ്രതിരോധ ശേഷികാരണം മുറിവുണങ്ങാന്‍ വൈകുന്നതുപോലെ 'കൂടിയ ടി.ബിയും' ദേദമാകാതെ നിലനില്‍ക്കുകയാണ് ചെയ്യുന്നതെന്നു മഞ്ചേരി ചെരണി ക്ഷയരോഗ നിര്‍ണയ കേന്ദ്രം ഓഫിസര്‍ ഡോ. ഹരിദാസ് പറഞ്ഞു. ടി.ബി രോഗികളില്‍ മരുന്നുകള്‍ക്കെതിരേ രോഗാണുക്കള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതാണ് കൂടിയ ടി.ബി എന്നറിയപ്പെടുന്ന എം.ഡി.ആര്‍ (മള്‍ട്ടി ഡ്രഗ്ഗ് റെസിസ്റ്റന്റ് ടി.ബി).
ടി.ബി ബാധിതര്‍ തീരെ മരുന്നു കഴിക്കാതിരുന്നാലും മരുന്നു കഴിക്കുന്നതില്‍ കൃത്യതയില്ലാതിരുന്നാലും എം.ഡി.ആര്‍ വരാന്‍ കാരണമാകും. ടി.ബി രോഗം നേരത്തെ കത്തൊനായാല്‍ എം.ഡി.ആറിനെ തടയാം. പ്രമേഹ രോഗികള്‍ നിരന്തരം ചെക്കപ്പുകള്‍ നടത്തി ജാഗ്രതപുലര്‍ത്തണം. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ടി.ബിക്കും എം.ഡി.ആറിനും ചികിത്സ ലഭ്യമാണ്. ഇത്തരം രോഗലക്ഷങ്ങള്‍ കണ്ടത്തിയാല്‍ അതതു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തുകയും കൂടുതല്‍ ചികിത്സ ലഭിക്കേണ്ടവര്‍ ടി.ബി ആശുപത്രിയുടെ സഹായം തേടുകയുമാണ് വേണ്ടത്.
ടി.ബി ബാധിച്ചവര്‍ക്കു നല്‍കുന്ന മരുന്ന് ഫലിക്കുന്നില്ലെങ്കില്‍ എം.ഡി.ആര്‍ ബാധിച്ചതായാണ് കണക്കാക്കുക. കഫം ടെസ്റ്റ് ചെയ്യുന്നതു വഴിയും എം.ഡി.ആര്‍ കണ്ടത്താനാകും. ഗുരുതരമായ ടിബി രോഗം ബാധിച്ചവരുടെ കഫം പരിശോധിക്കാന്‍ മഞ്ചേരി ക്ഷയരോഗ ആശുപത്രിയില്‍ അത്യാധുനിക സംവിധാനമുണ്ട്.
അതേസമയം, ഇത്തരം രോഗികള്‍ക്കു കിടത്തി ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ കുറവാണ്. ജില്ലയിലെ ഗവ. ആശുപത്രികളിലെല്ലാം ഇവര്‍ക്കു മെച്ചപ്പെട്ട കിടത്തി ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിരിക്കുകയാണ്. മഞ്ചേരി ചെരണിയില്‍ ടി.ബി രോഗികള്‍ക്കു പ്രത്യേക ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയും ആവശ്യത്തിനു സൗകര്യങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."