നെല്ലിക്ക ഇങ്ങനെയെല്ലാം കഴിച്ചുനോക്കൂ.. വണ്ണം കുറയ്ക്കാന്‍ നല്ലതാണ്..
ഔഷധഗുണമുള്ള ഒരു ആയുര്‍വേദ സൂപ്പര്‍ഫ്രൂട്ടാണ് നെല്ലിക്ക. ഇതില്‍ വൈറ്റമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നെല്ലിക്ക ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാല്‍ നെല്ലിക്ക അങ്ങനെതന്നെ കഴിക്കാന്‍ ആര്‍ക്കും അത്ര ഇഷ്ടമുണ്ടാവുകയില്ല.
നിങ്ങളുടെ ഭക്ഷണത്തില്‍ നെല്ലിക്ക ചേര്‍ക്കുന്നതിനുള്ള രുചികരമായ വഴികള്‍ പറഞ്ഞുതരാം.,
നെല്ലിക്ക ജ്യൂസ്
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക ദഹനത്തെ സഹായിക്കുന്നു. നെല്ലിക്ക കഷ്ണങ്ങളാക്കി മുറിച്ച് മിക്‌സിയുടെ ജാറിലിട്ട് ചതച്ച് ജ്യൂസെടുത്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
നെല്ലിക്ക ചട്ണി
വ്യത്യസ്ത വിഭവങ്ങളുമായി ജോടിയാക്കാന്‍ കഴിയുന്ന ഒരു രുചികരമായ സൈഡ് വിഭവമാണിത്. നെല്ലിക്ക, മസാലകള്‍, പച്ചമുളക് എന്നിവയുടെ ഒരു മിശ്രിതമാണ് നെല്ലിക്ക ചട്ണി.
നെല്ലിക്ക പൊടി
സ്മൂത്തികള്‍, തൈര്, ധാന്യങ്ങള്‍ എന്നിവയില്‍ ഒരു ടീസ്പൂണ്‍ നെല്ലിക്ക പൊടി ചേര്‍ക്കാം. ഇത് നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.
നെല്ലിക്ക അച്ചാര്‍
മസാലകള്‍, ഉപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് നെല്ലിക്ക അച്ചാറുണ്ടാക്കാം.
നെല്ലിക്ക ചേര്‍ത്ത വെള്ളം
ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞ കഷ്ണങ്ങള്‍ ചേര്‍ക്കുക.കുലുക്കി കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുടിക്കുക. ആരോഗ്യകരമായ ഉന്മേഷദായകമായ പാനീയമാണിത്.
നെല്ലിക്ക ചായ
രണ്ട് കപ്പ് വെള്ളത്തിനൊപ്പം ഉണക്കിയ നെല്ലിക്ക കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് കുറച്ച് സമയം നന്നായി തിളയ്ക്കാനായി അനുവദിക്കുക. അധിക രുചിക്കായി തേനും നാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."