HOME
DETAILS

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

  
Web Desk
October 23, 2024 | 3:22 PM

Turkey has been struck by a series of terror attacks involving shootings and explosions leaving many people dead

അങ്കാറ: തുർക്കിയുടെ തലസ്ഥാന ന​ഗരിയായ അങ്കാറയിൽ ഭീകരാക്രമണം. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്താണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്.രാജ്യത്തെ ‍ഞെട്ടിച്ച സ്ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ അറിയിച്ചു. തലസ്ഥാനമായ അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

'മാരകമായ ആക്രമണമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് രക്തസാക്ഷികളും പരിക്കേറ്റവരും ഉണ്ട്. മരിച്ചവരുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം നിലവിൽ വ്യക്തമല്ല. തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ, എയ്‌റോസ്‌പേസ് കമ്പനിക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്'. - ആഭ്യന്തരമന്ത്രി അലി യെർലികായ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.

അതേസമയം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതും വ്യക്തമല്ല. കുർദിഷ് തീവ്രവാദികളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും ഇടതുപക്ഷ തീവ്രവാദികളുമെല്ലാം രാജ്യത്ത് മുമ്പ് ആക്രമണം നടത്തിയിട്ടുണ്ട്.

Turkey has been struck by a series of terror attacks involving shootings and explosions, leaving many people dead. No group has yet claimed responsibility for the tragic incidents, as investigations are underway to identify those responsible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  3 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  3 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  3 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  3 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  3 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  4 days ago