HOME
DETAILS

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

  
October 25, 2024 | 4:51 AM

Teslas robo-taxis by next year

ന്യൂയോർക്ക്: അടുത്ത വർഷത്തോടെ റോബോ ടാക്‌സികൾ നിരത്തിലിറക്കുമെന്ന് പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ് ല സി.ഇ.ഒ ഇലോൺ മസ്‌ക്. തുടക്കത്തിൽ ഈ ഡ്രൈവറില്ലാ ടാക്‌സികൾ കാലിഫോർണിയയിലും ടെക്‌സസിലുമാണ് ഓടുകയെന്നും അദ്ദേഹം അറിയിച്ചു. പണമൊടുക്കി ആളുകൾക്ക് സ്വയം യാത്രചെയ്യാവുന്ന തരത്തിലായിരിക്കും ടാക്‌സികൾ. 

അതേസമയം അപകട സാധ്യതയുള്ളതിനാൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് അനുമതി ലഭിക്കുക എളുപ്പമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. 2019ൽ ടെസ് ല സ്വയം സഞ്ചരിക്കുന്ന വാഹനങ്ങളുടെ പെർമിറ്റിന് അപേക്ഷിച്ചതായും എന്നാൽ ഒരു ഡ്രൈവറുണ്ടെങ്കിലേ അനുമതി നൽകാനാകൂവെന്നും കാലിഫോർണിയ മോട്ടോർ വാഹന വകുപ്പ് പറയുന്നു.

ഈ മാസം 10ന് റോബോ ടാക്‌സി പരിചയപ്പെടുത്തുന്ന ചടങ്ങിൽ മസ്‌ക് രണ്ട് സീറ്റും രണ്ട് വാതിലുമുള്ള സൈബർ കാബ് അവതരിപ്പിച്ചിരുന്നു. കാമറകളുടെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെയാണിത് റോഡിലൂടെ സഞ്ചരിക്കുക. ഒരുവർഷം 20 ലക്ഷം സൈബർ കാബുകൾ നിർമിക്കാനാണ്  ലക്ഷ്യമിടുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  19 hours ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  20 hours ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  21 hours ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  a day ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  a day ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  a day ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  a day ago