HOME
DETAILS

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

  
October 25, 2024 | 5:28 AM

Kuwait Introduces Vehicle Registration Restrictions for Expats

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിര്‍ദേശം, കൂടാതെ ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുവൈത്തില്‍ പ്രതിദിനം ശരാശരി 300 വാഹനാപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഭേദഗതിയിലൂടെ നിയമം കര്‍ശനമാക്കുന്നത്. അതേസമയം 90 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്‌നല്‍ മറികടക്കുക, മത്സരയോട്ടം എന്നീ കുറ്റങ്ങള്‍ക്ക് 150 ദിനാര്‍ പിഴയായി ഈടാക്കും, അതേസമയം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിഴ 75 ദിനാറാക്കി വര്‍ധിപ്പിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള പിഴ 30 ദിനാറും, നിരോധിത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 15 ദിനാറുമാണ് പിഴ. കൂടാതെ വാഹനവുമായി അഭ്യാസപ്രകടനം നടത്തുന്നവരെ തടവിനും പിഴയ ശിക്ഷക്കും വിധേയരാക്കുന്നതിനു പുറമെ നിശ്ചിത കാലം നിര്‍ബന്ധിത സാമൂഹിക സേവനത്തിനും നിയോഗിക്കും.

Kuwait has implemented a ban on registering multiple vehicles in the names of foreigners to reduce traffic congestion and promote sustainable transportation. The move aims to streamline vehicle ownership and usage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago