HOME
DETAILS

നിര്‍ണായക സെക്രട്ടേറിയറ്റ്; സി.പി.എം സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും

  
സുരേഷ് മമ്പള്ളി
February 28, 2026 | 3:41 AM

Crucial Secretariat CPM candidate picture to be revealed today

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്നതു സംബന്ധിച്ച അന്തിമതീരുമാനം ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളും. ജില്ലാ കമ്മിറ്റികള്‍ നല്‍കിയ പട്ടികയ്ക്കാണ് പ്രഥമ പരിഗണനയെങ്കിലും പട്ടികയില്‍ ഇടംപിടിക്കാത്ത ചിലരെങ്കിലും സെക്രട്ടേറിയറ്റിന്റെ ഔദാര്യത്തില്‍ മത്സരരംഗത്തുണ്ടാവുമെന്നറിയുന്നു. തുടര്‍ഭരണ പ്രതീക്ഷയില്‍ ജയസാധ്യത മാത്രം മുന്‍നിര്‍ത്തിയാവണം സ്ഥാനാര്‍ഥിപ്പട്ടിക എന്ന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നത്.

അപ്രകാരമുള്ള പട്ടികയാണ് ജില്ലാ ഘടകങ്ങള്‍ സമര്‍പ്പിച്ചതും. നിലവിലെ എം.എല്‍.എമാരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ ഒഴിവാക്കാമെന്നും അതില്‍ ടേം നിബന്ധന പരിഗണിക്കേണ്ടെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. സിറ്റിങ് എം.എല്‍.എമാര്‍ക്ക് പുറമെ സാധ്യതാലിസ്റ്റില്‍ ഒന്നോ രണ്ടോ പേരുകള്‍കൂടി ആവാമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ പേരുകള്‍ ഇന്നത്തെ സെക്രട്ടേറിയറ്റ് സൂക്ഷ്മമായി പരിശോധിക്കും. ഇത്തവണകൂടി പിണറായി വിജയന്‍ മത്സരിക്കട്ടെ എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ തീരുമാനം. അതിനാല്‍ തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുക പിണറായി തന്നെ. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പട്ടികയില്‍ ധര്‍മടത്ത് പിണറായിക്കു പുറമെ മറ്റൊരു പേരും നിര്‍ദേശിച്ചില്ലെന്നതും ശ്രദ്ധേയം. സിറ്റിങ് എം.എല്‍.എമാരെ മാത്രം പരിഗണിച്ചാല്‍ പുറത്തുള്ള അര്‍ഹരെ എങ്ങനെ പരിഗണിക്കുമെന്നതു പാര്‍ട്ടിക്ക് തലവേദനയാണ്.

ഓരോ ജില്ലയിലും ഒന്നോ രണ്ടോ സീറ്റെങ്കിലും അവര്‍ക്കായി കണ്ടെത്തണം. സ്ഥിരം മണ്ഡലം എന്ന കീഴ്‌വഴക്കവും ഇത്തവണ പൊളിച്ചെഴുതുമെന്നറിയുന്നു. സിറ്റിങ് എം.എല്‍.എമാരല്ലത്തവരെ പരിഗണിക്കുമ്പോള്‍ ജയസാധ്യത തന്നെയാവും മുഖ്യം. വനിതാ-യുവജന പ്രാതിനിധ്യത്തിനു പുറമെ പോഷകസംഘടനാ പ്രാതിനിധ്യവും ഉറപ്പാക്കണം. അതിനുപുറമെ മറ്റ് പാര്‍ട്ടികളില്‍നിന്ന് സി.പി.എമ്മിലെത്തിയ നേതാക്കള്‍ക്കും സീറ്റ് നല്‍കണം. സി.പി.എമ്മിന്റെ 62 സീറ്റുകള്‍ക്കു പുറമെ ഘടകകക്ഷികള്‍ മത്സരിക്കുന്ന 78 മണ്ഡലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാര്‍ട്ടി ശേഖരിച്ചിട്ടുണ്ട്. ആ മണ്ഡലങ്ങളിലെ ജയസാധ്യതയും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാവുമെന്നറിയുന്നു. സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടെങ്കില്‍ അതുകൂടെ ഉള്‍പ്പെടുത്തിയ പട്ടിക ജില്ലാ ഘടകങ്ങള്‍ക്കു തിരിച്ചയക്കും. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് ആവും അന്തിമപട്ടിക പുറത്തുവിടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  6 days ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  6 days ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  6 days ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  6 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  6 days ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  6 days ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  6 days ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  6 days ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  6 days ago