HOME
DETAILS

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

  
Web Desk
October 25, 2024 | 9:27 AM

NIA Announces 10 Lakh Reward for Information on Gangster Anmol Bishnoi12

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷ ഏജന്‍സി (എന്‍.ഐ.എ). എന്‍.സി.പി നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തില്‍ അന്‍മോലിന് പങ്കുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ കണ്ടെത്തുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കിയത്.

പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും അന്‍മോലിനെതിരെ കേസെടുത്തിട്ടുണ്ട്. 2022 മെയിലായിരുന്നു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ വേറെയും കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 

സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കൊല്ലാന്‍ ഉത്തരവിട്ടത് അന്‍മോല്‍ ബിഷ്‌ണോയി ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഘത്തിലെ മൂന്ന് ഷൂട്ടര്‍മാരുമായി അന്‍മോല്‍ മെസ്സേജിങ് ആപ് വഴി ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി അന്വേ,ണ സംഘം പറയുന്നു. സിദ്ദിഖിയുടെയും മകന്റെയും ചിത്രങ്ങള്‍ അന്‍മോല്‍ ബിഷ്‌ണോയിയാണ് കൊലയാളികള്‍ക്ക് അയച്ചുകൊടുത്തതെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.


നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുമുന്നില്‍ വെടിവെപ്പ് നടത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഇയാളെ പൊലിസ് തെരയുന്നുണ്ട. സംഭവത്തിന് പിന്നാല അന്‍മോലിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അതേസമയം, ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  a day ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  a day ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  a day ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  a day ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  a day ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  a day ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a day ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  a day ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  a day ago