HOME
DETAILS

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

  
October 25 2024 | 14:10 PM

Keep these things in mind if you want to keep your kidneys healthy

മനുഷ്യ ശരീരത്തിലെ ആരോ​ഗ്യം നിലനിർത്തുന്നതിൽ അവിഭാജ്യ ഘടകമാണ് വൃക്കകൾ .ശരീരത്തിലെ  മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി ശരീരം വൃത്തിയായും ആരോ​ഗ്യം പൂർവ്വമായും സൂക്ഷിക്കുന്നതിൽ വൃക്കകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്.

ജീവിതശെെലിയിൽ  ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുന്നത് വൃക്കരോഗം തടയാൻ സഹായിക്കും. ക്രോണിക് കിഡ്നി ഡിസീസ് (CKD) ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നമാണ്. ഇത് മുതിർന്നവരിൽ 10-ൽ ഒരാളെ ബാധിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. വൃക്കകളുടെ ആരോഗ്യം നിലനിർത്താനായി ജീവിതശെെലിയിൽ ശീലമാക്കേണ്ട ചില കാര്യങ്ങൾ..

കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ കാര്യക്ഷമമായി ഫിൽട്ടർ ചെയ്യാനും ദ്രാവക ബാലൻസ് നിലനിർത്താനും വൃക്കകളെ സഹായിക്കുന്നു. കിഡ്‌നിയുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ആവശ്യത്തിന് ജലാംശം നിലനിർത്തുക എന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. അത് കൂടാതെ, വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.ഉയർന്ന രക്തസമ്മർദ്ദം വൃക്കകളുടെ തകരാറിന് കാരണമാകാറുണ്ട്. പ്രമേഹം, ഹൃദ്രോഗം അല്ലെങ്കിൽ ഉയർന്ന കൊളസ്‌ട്രോൾ പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം രക്തസമ്മർദ്ദം ഉയരുന്നത് രോഗത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷണത്തിലെ അമിതമായ ഉപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാണ്. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും വൃക്ക തകരാറിലാക്കിയേക്കുകയും ചെയ്യാം. ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത്  വൃക്കകളുടെയും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെയും സംരക്ഷിക്കാൻ സഹായകരമായ മാർ​ഗമാണ്.നിത്യവുമുള്ള വ്യായാമം ഭാരം, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാൻ സഹായകമാണ്.മഠിപിടിച്ചുള്ള ജീവിതശൈലി അമിതവണ്ണത്തിനും അനുബന്ധമായി വൃക്ക സംബന്ധമായ ​രോ​ഗങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു.പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുക മാത്രമല്ല, വൃക്കകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്.പുകവലി വൃക്ക ക്യാൻസറിനുള്ള സാധ്യത ഉയർത്തുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പുകവലി ഉപേക്ഷിക്കുന്നത്.വേദനസംഹാരികൾ ഉപയോ​ഗിക്കുന്നത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. അനാവശ്യമായ മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക. പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കിൽ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. അതിനാൽ സ്ഥിരമായി വേദനസംഹാരികൾ കഴിക്കേണ്ടി വന്നാൽ ഡോക്ടറുടെ ഉപദേശം തേടുക.പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ജീവിതശൈലിയിൽ ഉൾപ്പെടുത്തുക. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം വൃക്കകളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായകരമാണ്. 

"Essential tips for kidney health: from staying hydrated to a balanced diet, here’s what you need to keep your kidneys functioning at their best."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  21 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  21 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  21 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  21 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  21 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  21 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  21 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  21 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  21 days ago