
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മനുഷ്യ ശരീരത്തിലെ ആരോഗ്യം നിലനിർത്തുന്നതിൽ അവിഭാജ്യ ഘടകമാണ് വൃക്കകൾ .ശരീരത്തിലെ മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി ശരീരം വൃത്തിയായും ആരോഗ്യം പൂർവ്വമായും സൂക്ഷിക്കുന്നതിൽ വൃക്കകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്.
ജീവിതശെെലിയിൽ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുന്നത് വൃക്കരോഗം തടയാൻ സഹായിക്കും. ക്രോണിക് കിഡ്നി ഡിസീസ് (CKD) ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നമാണ്. ഇത് മുതിർന്നവരിൽ 10-ൽ ഒരാളെ ബാധിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. വൃക്കകളുടെ ആരോഗ്യം നിലനിർത്താനായി ജീവിതശെെലിയിൽ ശീലമാക്കേണ്ട ചില കാര്യങ്ങൾ..
കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ കാര്യക്ഷമമായി ഫിൽട്ടർ ചെയ്യാനും ദ്രാവക ബാലൻസ് നിലനിർത്താനും വൃക്കകളെ സഹായിക്കുന്നു. കിഡ്‌നിയുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ആവശ്യത്തിന് ജലാംശം നിലനിർത്തുക എന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. അത് കൂടാതെ, വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.ഉയർന്ന രക്തസമ്മർദ്ദം വൃക്കകളുടെ തകരാറിന് കാരണമാകാറുണ്ട്. പ്രമേഹം, ഹൃദ്രോഗം അല്ലെങ്കിൽ ഉയർന്ന കൊളസ്‌ട്രോൾ പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം രക്തസമ്മർദ്ദം ഉയരുന്നത് രോഗത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷണത്തിലെ അമിതമായ ഉപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാണ്. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും വൃക്ക തകരാറിലാക്കിയേക്കുകയും ചെയ്യാം. ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത് വൃക്കകളുടെയും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെയും സംരക്ഷിക്കാൻ സഹായകരമായ മാർഗമാണ്.നിത്യവുമുള്ള വ്യായാമം ഭാരം, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാൻ സഹായകമാണ്.മഠിപിടിച്ചുള്ള ജീവിതശൈലി അമിതവണ്ണത്തിനും അനുബന്ധമായി വൃക്ക സംബന്ധമായ രോഗങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു.പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുക മാത്രമല്ല, വൃക്കകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്.പുകവലി വൃക്ക ക്യാൻസറിനുള്ള സാധ്യത ഉയർത്തുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പുകവലി ഉപേക്ഷിക്കുന്നത്.വേദനസംഹാരികൾ ഉപയോഗിക്കുന്നത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. അനാവശ്യമായ മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക. പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കിൽ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. അതിനാൽ സ്ഥിരമായി വേദനസംഹാരികൾ കഴിക്കേണ്ടി വന്നാൽ ഡോക്ടറുടെ ഉപദേശം തേടുക.പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ജീവിതശൈലിയിൽ ഉൾപ്പെടുത്തുക. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം വൃക്കകളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായകരമാണ്.
"Essential tips for kidney health: from staying hydrated to a balanced diet, here’s what you need to keep your kidneys functioning at their best."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• an hour ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 8 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 9 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 10 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 10 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 12 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 12 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 13 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 13 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 14 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 14 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില് കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്ക്ക് ആദരമൊരുക്കി നെതര്ലന്ഡ്സിലെ പ്ലാന്റ് ആന് ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 13 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 13 hours ago