പാചകവാതക സിലിണ്ടര്‍ വീട്ടിലെത്തിക്കണമെന്ന് ഐ.ഒ.സി
കോഴിക്കോട്: പാചകവാതക സിലിണ്ടര്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിക്കേണ്ട ഉല്‍പ്പന്നമാണെന്ന് കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഓപണ്‍ ഫോറത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കോഴിക്കോട് മാനേജര്‍ അലക്സ് മാത്യു അറിയിച്ചു.
നിയമപ്രകാരം ഗ്യാസ് ഏജന്‍സിയുടെ ഓഫിസില്‍ വന്ന് സിലിണ്ടര്‍ വാങ്ങാന്‍ പാടില്ല. പാചകവാതക സിലിണ്ടര്‍ വീട്ടില്‍ എത്തിക്കുന്നില്ലെന്നും ബില്ല് നല്‍കുന്നില്ലെന്നും കിഴിരൂര് മലയാളം ഏജന്‍സിക്കെതിരേ ഉയര്‍ന്ന പരാതിക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ബില്ല് നല്കി ഉപഭോക്താവിന്റെ ഒപ്പ് വാങ്ങണം. റോഡ് സൗകര്യം കുറവായ വീടുകളില്‍ സിലിണ്ടര്‍ ഡെലിവറിയുടെ തലേന്ന് ഫോണ്‍ വിളിച്ചറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. രവീന്ദ്രന് ഏജന്‍സിക്ക് നിര്‍ദേശം നല്കി. ഏഴ് പരാതികളാണ് ഓപണ്‍ ഫോറത്തില്‍ പരിഗണിച്ചത്. എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."