HOME
DETAILS

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

  
Web Desk
November 01, 2024 | 3:09 AM

Escalating Conflict in Gaza and Lebanon Over 100 Dead in Latest Israeli Strikes as Calls for Ceasefire Persist

ഗസ്സ: ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയരുമ്പോഴും ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരമേധത്തിന് അറുതിയില്ല. ഗസ്സക്ക് പുറമേ ലബനാന് നേരേയും തുടര്‍ച്ചയായി ശക്തമായ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ് ഇസ്‌റാഈല്‍.

കഴിഞ്ഞ ദിവസം മാത്രം ഗസ്സയില്‍ നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തില്‍ 75 പേര്‍ക്കും മറ്റ് പലയിടത്തുമായി 20 പേര്‍ക്കും വ്യാഴാഴ്ച ജീവന്‍ നഷ്ടമായി. ഇതില്‍ 16 പേര്‍ കൊല്ലപ്പെട്ടത് നുസൈറാത്തിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിലാണ്. കമല്‍ അദ്‌വാന്‍ ആശുപത്രിക്കു നേരെ നടത്തിയ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകര്‍ന്നു. നിരവധി ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റു.

ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകര്‍ക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത. അധിനിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. 

തെക്കന്‍ ലബനാനില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 45 പേരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ബെറൂതിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍നിന്ന് ആളുകള്‍ മാറിപ്പോകണമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.


അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിനില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു. ഗസ്സയില്‍നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് താഹിര്‍ നുനു പറഞ്ഞു. ഏതാനും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരു മാസം വരെയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കാലാവധിക്ക് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നതിനാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ കാര്യമില്ലെന്നും പൂര്‍ണ യുദ്ധവിരാമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരം മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയതിന് അറസ്റ്റിൽ

Cricket
  •  3 days ago
No Image

വ്യാജ എക്‌സിറ്റ് പെർമിറ്റ് നിർമ്മാണം; ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago
No Image

മിന്നിമറയുന്ന നിമിഷങ്ങൾ; ദുബൈയിലെ റോബോടാക്സികളുടെ സുരക്ഷ നിർണ്ണയിക്കുന്നത് 'ഡാറ്റാ വേഗത'

uae
  •  3 days ago
No Image

അച്ഛാ, അമ്മേ... നിങ്ങളുടെ മകൾ തോറ്റുപോയി; ആത്മഹത്യാക്കുറിപ്പിൽ ഉള്ളുലയ്ക്കുന്ന വാക്കുകൾ; അധ്യാപികയുടെ ആത്മഹത്യയിൽ പീഡനാരോപണവുമായി കുടുംബം

National
  •  3 days ago
No Image

പ്രാദേശിക സംസ്‌കാരവും നവോത്ഥാനവും പ്രോത്സാഹിപ്പിക്കാന്‍ മുസന്ദം കേന്ദ്രം അവസാനഘട്ടത്തിലേക്ക്

oman
  •  3 days ago
No Image

സഊദി-യുഎഇ ബന്ധം പ്രാദേശിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതം: ഫൈസൽ രാജകുമാരൻ

uae
  •  3 days ago
No Image

ഒരാഴ്ചക്കിടെ കേരളത്തിൽ ഹെൽമറ്റില്ലാ യാത്രയ്ക്ക് പിഴ ചുമത്തിയത് 2.5 കോടിയിലേറെ രൂപ; പ്രത്യേക പൊലിസ് ഡ്രൈവിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ സിപിഎം വോട്ട് മറിച്ചു; ഇനിയും എൽഡിഎഫിൽ തുടരാനില്ല, മുന്നണി വിടാൻ ആർജെഡി

Kerala
  •  3 days ago
No Image

പ്രൊഫഷണലിസത്തിൽ മെസ്സിയല്ല റൊണാൾഡോയാണ് ഒന്നാമനെന്ന് അർജന്റീനിയൻ സൂപ്പർ താരം

Football
  •  3 days ago
No Image

യുഎഇയിൽ തണുപ്പിന് ചെറിയ ഇടവേള; താപനില ഉടൻ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago