കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചസ്സാന പ്രദേശത്ത് കാര്‍ ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 10 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ചസ്സാനയ്ക്ക് സമീപമുള്ള ചമാലു മോര്‍ഹിലാണ് അപകടമുണ്ടായതെന്നും മരിച്ചവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്നും പൊലിസ് പറഞ്ഞു. റിയാസിയില്‍ നിന്ന് ചസ്സാനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പ്രദേശവാസികളാണ് മൂന്ന് പേരെയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച റംബാന്‍, റിയാസി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."