HOME
DETAILS
MAL
ജൈവകൃഷി: കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി
backup
September 01 2016 | 01:09 AM
നെയ്യാറ്റിന്‍കര: സ്കൂളുകളില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍.
നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനായി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്മാന് കെ.കെ.ഷിബു , എന്‍.അയ്യപ്പന്‍നായര്‍ , കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍ , ശ്രീകണ്ഠന്‍നായര്‍ , കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."