HOME
DETAILS

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

  
November 03, 2024 | 4:39 AM

Child trafficking by train

കൊല്ലം: അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ട്രെയിനുകള്‍ വഴിയുള്ള കുട്ടിക്കടത്തില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) രക്ഷപ്പെടുത്തിയത് 57,564 കുട്ടികളെ. ഇവരില്‍ 18,172 പേര്‍ പെണ്‍കുട്ടികളാണ്. ട്രെയിനുകള്‍ വഴിയുള്ള കുട്ടിക്കടത്തിന് നേതൃത്വം നല്‍കുന്നവരും ഏജന്റുമാരും അടക്കം 674 പേരെ അറസ്റ്റ് ചെയ്തു. 2022 മുതല്‍ ആര്‍.പി.എഫിന്റെ ഓപറേഷന്‍ എ.എ.എച്ച്.ടിയിലൂടെ 2,300ലധികം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. 

ബാലവേലയ്ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കുമായാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്. ചൂഷണത്തിന് ഇരകളാകുന്ന കുട്ടികള്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റുകള്‍ ശക്തിപ്പെടുത്താനാണ് റെയില്‍വേ സംരക്ഷണ സേനയുടെ തീരുമാനം. രാജ്യത്തുടനീളം 262 റെയില്‍വേ സ്റ്റേഷനുകളില്‍  മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നിര്‍ദേശം നൽകിയിരുന്നു.

ഇതില്‍ ചില സ്‌റ്റേഷനുകളില്‍ വിവിധ കാരണങ്ങളാൽ യൂനിറ്റ് സ്ഥാപിച്ചിട്ടില്ല. യൂനിറ്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വനിതാശിശു മന്ത്രാലയവും റെയില്‍വേയും സംയുക്തമായി സര്‍ക്കാരുകളുമായി ബന്ധപ്പെടാനുള്ള തീരുമാനത്തിലാണ്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യൂനിറ്റുകള്‍ സ്ഥാപിച്ച് കുട്ടിക്കടത്ത് പൂര്‍ണമായി തടയിടാനാണ് തീരുമാനം.

പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌കുകള്‍ വിപുലീകരിക്കും. അതത് പ്രദേശത്തെ ശിശുക്ഷേമ സമിതികളുമായി സഹകരിച്ചായിരിക്കും ഇവ തുടങ്ങുക. കുട്ടികളുടെ സുരക്ഷയ്ക്കായി 2022ല്‍ ആര്‍.പി.എഫ് ആരംഭിച്ച 'മിഷന്‍ വാത്സല്യ' കൂടുതല്‍ പരിഷ്‌കരിച്ച് സംയോജിപ്പിച്ചായിരിക്കും ഹെൽപ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം. 

 

സ്ത്രീ സുരക്ഷയ്ക്കായും പദ്ധതി

റെയില്‍വേയുടെ കണക്കു പ്രകാരം പ്രതിദിനം 2.30 കോടിയിലധികം പേരാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇതില്‍ 30 ശതമാനവും സ്ത്രീകളാണ്. ഏറെയും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതും. ഇവരുടെ സുരക്ഷയ്ക്കായി 'ഓപറേഷന്‍ മേരി സഹേലി' പദ്ധതി കൂടുതല്‍ സജീവമാക്കാന്‍ ആര്‍.പി.എഫിന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നൽകിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ട് വിനിയോഗിച്ച്  രാജ്യത്തെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി ടി.വി കാമറകളും മുഖം തിരിച്ചറിയല്‍ സംവിധാനവും സ്ഥാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  2 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  2 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago