HOME
DETAILS

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

  
November 06, 2024 | 1:54 PM

CITU leader arrested in fraud case

പത്തനംതിട്ട:പത്തനംതിട്ടയിൽ പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടക നൽകാതെ തട്ടിയെടുത്ത വഞ്ചനാക്കേസിൽ അറസ്റ്റിലായ സിഐടിയു നേതാവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസിനെ രണ്ടു ദിവസത്തെ പൊലിസ് കസ്റ്റ‍ഡിയിൽ വിട്ടു.കോന്നി പൊലീസാണ് അർജുൻ ദാസിനെ അറസ്റ്റ് ചെയ്തത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ജില്ലാ പൊലിസ് മേധാവി പറഞ്ഞു.

സിപിഎം പുറത്താക്കിയതോടെ നേതാവ് പെട്ടു. പൊലിസും പണി കൊടുത്തു. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് അർജുൻ ദാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയുടെ പരാതിയിൽ അതിവേഗമായിരുന്നു പൊലിസ് നടപടിയെടുത്തത്. കേസ് എടുത്തതിന് പിന്നാലെ ഒളിപ്പിച്ച് വച്ചിരുന്ന യന്ത്രങ്ങൾ കണ്ടെടുത്തിരുന്നു.

അറസ്റ്റ് ഉറപ്പായതോടെ അർജുൻ ദാസ് ഒളിവിൽ പോയെങ്കിലും ഇന്നലെ വൈകിട്ട് ഭാര്യ വീടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പാർട്ടിക്ക് നിരന്തരം ശല്യമായതോടെയാണ് തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നു അർജുൻ ദാസിനെ അടുത്തിടെ പുറത്താക്കിയത്.

ഇതിനിടെ, പിടിച്ചുനിൽക്കാൻ പാർട്ടി തണൽ അത്യാവശ്യമെന്ന് കണ്ട് സിഐടിയു ലേബലിൽ തട്ടിക്കൂട്ട് സംഘടന ഉണ്ടാക്കി അതിന്‍റെ ജില്ലാ സെക്രട്ടറിയാവുകയുമായിരുന്നു അർജുൻ ദാസ്.പലവിധ ക്രിമിനൽ കേസുകൾ തുടർച്ചയായി ഉൾപ്പെട്ട അർജുൻ ദാസ് റൗഡി ലിസ്റ്റിലുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  8 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  8 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  8 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  8 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  8 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  8 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  8 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  8 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  8 days ago