HOME
DETAILS

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

  
November 15, 2024 | 6:01 AM

Two people died after getting lost while looking at Google Maps

കണ്ണൂര്‍:  കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ പുലര്‍കാലെ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം. ചെറു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ റോഡിലേക്ക് എത്തുകയും മിനിബസ് താഴ്ചയിലുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. കായംകുളം- മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരവുമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്‍ച്ചെ നാലോടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം

uae
  •  15 hours ago
No Image

'ഞാൻ നല്ല കളിക്കാരനാണെന്ന് മെസ്സിക്കറിയാം'; അർജന്റീനയ്‌ക്കെതിരായ ഫൈനലിസിമയിൽ ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ലാമിൻ യമാൽ സംസാരിക്കുന്നു.

Football
  •  15 hours ago
No Image

ജീവനക്കാർക്ക് ആഴ്ചയിൽ 'ഫൈവ് ഡേ വർക്ക്'; സംസ്ഥാന സർക്കാർ നിർണ്ണായക ചർച്ചയിലേക്ക്

Kerala
  •  16 hours ago
No Image

യുഎഇ ദേശീയ ദിനം: നാളെ രാവിലെ 11 മണിക്ക് രാജ്യത്താകമാനം ദേശീയ ഗാനം മുഴങ്ങും; എല്ലാവരോടും പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം

uae
  •  16 hours ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ

Kerala
  •  16 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ പൊട്ടിത്തെറി: 'കോലി-ഗംഭീർ 'ശീതസമരം, രോഹിത്തുമായുള്ള തർക്കം ഹോട്ടലിലേക്ക്'; ബിസിസിഐ അടിയന്തര യോഗം വിളിച്ചു

Cricket
  •  16 hours ago
No Image

യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരിൽ അബൂദബിയിൽ ഏഴ് പുതിയ പള്ളികൾ; നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ്

uae
  •  16 hours ago
No Image

പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സഊദി അറേബ്യയും റഷ്യയും; 90 ദിവസം വരെ താമസത്തിനുള്ള അനുമതി

Saudi-arabia
  •  17 hours ago
No Image

കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു; യുവജനങ്ങളിൽ രോഗവ്യാപനം കുതിച്ചുയരുന്നതിൽ ആശങ്ക

Kerala
  •  17 hours ago
No Image

ബിസിനസുകാരിയെ 'മീറ്റിങ്' വാഗ്ദാനത്തോടെ വിളിച്ചുവരുത്തി തോക്കിന്‍മുനമ്പില്‍ നഗ്നയാക്കി നിർത്തി വീഡിയോ പകർത്തി; മുംബൈയിൽ ഫാർമ സ്ഥാപകനെതിരെ ഗുരുതര പരാതി

crime
  •  17 hours ago